Sorry, you need to enable JavaScript to visit this website.

വിംബിള്‍ഡണ്‍ ടെന്നിസിന്റെ അമ്മ മഹാറാണി

വിംബിള്‍ഡണ്‍ - രണ്ട് മക്കളുടെ അമ്മയായ ജര്‍മനിയുടെ തതിയാന മരിയ ഉജ്വല വിജയത്തോടെ വിംബിള്‍ഡണ്‍ ടെന്നിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. പുരുഷ വിഭാഗത്തില്‍ ഡേവിഡ് ഗോഫിന്‍, കാമറൂണ്‍ നോറി എന്നിവരും ക്വാര്‍ട്ടറിലെത്തി. 
ഗോഫിന്‍ അഞ്ചു സെറ്റില്‍ ലോക ഇരുപത്തെട്ടാം നമ്പര്‍ ഫ്രാന്‍സിസ് തിയാഫൂവിനെ കീഴടക്കി. നോറി നേരിട്ടുള്ള സെറ്റുകളില്‍ ടോമി പോളിനെ തോല്‍പിച്ചു. 
വനിതാ വിഭാഗത്തില്‍ മുന്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ യെലേന ഓസ്റ്റാപെങ്കോയും കരൊലൈന്‍ ഗാര്‍സിയയും പുറത്തായി. ആതിഥേയരുടെ പ്രതീക്ഷയായ ഹെതര്‍ വാട്‌സനും പ്രി ക്വാര്‍ട്ടര്‍ കടന്നില്ല. ഗാര്‍സിയയെ 7-5, 6-2 ന് മേരി ബൂസ്‌കോവ കീഴടക്കി. ജര്‍മനിയുടെ തതിയാന മരിയ രണ്ട് മാച്ച് പോയന്റുകള്‍ അതിജീവിച്ച ശേഷം 5-7, 7-5, 7-5 ന് ഓസ്റ്റാപെങ്കോയെ അട്ടിമറിച്ചു. വിംബിള്‍ഡണില്‍ അരങ്ങേറിയ 15 വര്‍ഷത്തിനു ശേഷമാണ് മുപ്പത്തിനാലുകാരി ക്വാര്‍ട്ടറിലെത്തിയത്. രണ്ടു മക്കളുടെ അമ്മയാണ് തതിയാന മരിയ. ആദ്യ സെറ്റ് നഷ്ടപ്പെടുകയും രണ്ടാം സെറ്റില്‍ 1-4 ന് പിന്നിലാവുംകയും ചെയ്ത ശേഷമാണ് അവര്‍ തിരിച്ചടിച്ചത്. 

Latest News