Sorry, you need to enable JavaScript to visit this website.

അമോജ് ജേക്കബ് ലോക മീറ്റിനില്ല

ന്യൂദല്‍ഹി - പരിക്ക് ഭേദമാവാതിരുന്നതോടെ മലയാളി 400 മീറ്റര്‍ ഓട്ടക്കാരന്‍ അമോജ് ജേക്കബ് ലോക മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പിന്മാറി. ഈ വര്‍ഷം ഇന്ത്യയുടെ വേഗമേറിയ 400 മീ. താരവും ഏഷ്യയിലെ മൂന്നാം സ്ഥാനക്കാരനുമാണ് അമോജ്. ലോക ചാമ്പ്യന്‍ഷിപ്പില്‍ റിലേ ടീമിലായിരുന്നു അമോജിന് സ്ഥാനമുണ്ടായിരുന്നത്. 
ചെന്നൈയില്‍ കഴിഞ്ഞ മാസം നടന്ന ഇന്റര്‍സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 45.68 സെക്കന്റില്‍ അമോജ് 400 മീറ്റര്‍ ഓടിയിരുന്നു. എന്നാല്‍ അതേ മീറ്റില്‍ റിലേയില്‍ പങ്കെടുക്കവെ പരിക്കേറ്റു. അമോജിനു പകരം ആരോക്യ രാജീവിനെ ലോക മീറ്റിനുള്ള ടീമില്‍ ഉള്‍പെടുത്തി. 
അതേസമയം, മലയാളി ലോംഗ്ജമ്പര്‍ ജെസ്വിന്‍ ആള്‍ഡ്രിനെ പട്യാലയിലെ ട്രയല്‍സിന് വിളിപ്പിച്ചു. ഫെഡറേഷന്‍ കപ്പ് ചാമ്പ്യനായ ജെസ്വിനെ യോഗ്യതാ മാര്‍ക്ക് കടന്നിട്ടും ലോക മീറ്റ് ടീമില്‍ ഉള്‍പെടുത്താതിരുന്നത് വിവാദമായിരുന്നു. ഐശ്വര്യ മിശ്രയെയും (400 മീ.) ട്രയല്‍സിന് ക്ഷണിച്ചിട്ടുണ്ട്. 

Latest News