Sorry, you need to enable JavaScript to visit this website.

ഉദ്യോഗ തലങ്ങളിൽ വൻമാറ്റം; സൽമാൻ രാജാവ് ഉത്തരവിറക്കി

റിയാദ്-നിരവധി ഉദ്യോഗസ്ഥരെയും ഉപദേശകരെയും മാറ്റിയും പുതുമുഖങ്ങളെ നിയമിച്ചും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിറക്കി. അബ്ദുറഹ്മാൻ ബിൻ അയാഫ് അൽ മുഖ്‌രിൻ രാജകുമാരനെ റോയൽ കോർട്ട് ഉപേദശകനായി മന്ത്രി പദവിയോടെ നിയമിച്ചു. സെക്രട്ടറി ഓഫ് കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് പദവിയിൽ നിന്നാണ് ഉപദേശകനായി മുഖ്‌രിൻ രാജകുമാരനെ നിയമിച്ചത്. ഡോ. ബന്ദർ ബിൻ ഉബൈദ് ബിൻ ഹമുദ് റശീദിനെ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സെക്രട്ടറിയായി മന്ത്രി പദവിയോടെ നിയമിച്ചു. നിലവിലെ ചുമതലകളോടൊപ്പമാണ് പുതിയ നിയമനം. അയ്മൻ ബിൻ മുഹമ്മദ് സഹൂദ് സയാറിയെ സൗദി സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണറായി കാബിനറ്റ് റാങ്കോടെ നിയമിച്ചു. ഹയ്ഫാഫ് ബിൻത് മുഹമ്മദ് അൽ അബ്ദുറഹ്മാൻ അൽ സൗദ് രാജകുമാരിയെ  ടൂറിസം വകുപ്പ് ഡെപ്യൂട്ടി മിനിസ്റ്ററായി നിയമിച്ചു. റുമൈഹ് റമീഹിനെ ട്രാൻസ്‌പോർട്ട് ആന്റ് ലോജിസ്റ്റിക് വകുപ്പിലെ ഡെപ്യൂട്ടി മന്ത്രിയായും നിയമിച്ചു. കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി മുഹമ്മദ് അബ്ദുല്ല അൽ അമീലിനെയാണ് നിയമിച്ചത്. ശയ്ഹാന സ്വാലിഹുൽ ഹസാറിനെയും കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായി  നിയമിച്ചു. മൻസുർ ബിൻ അബ്ദുല്ല  ബിൻ സൽമാനെ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ  ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. അബ്ദുൽ അസീസ് ബിൻ ഇസ്മാഈൽ തറാബുജൂനിയെ റോയൽ കോർട്ട് ഉപദേശകനായും നിയമിച്ചു. ഈഹാബ്  ഗാസി ഹഷാനിയെ മുനിസിപ്പൽ ആന്റ് റൂറൽ അഫയേഴ്‌സ്  ആന്റ്  ഹൗസിങ് വകുപ്പ്  ഡെപ്യൂട്ടി മിനിസ്റ്ററായി നിയമിച്ചു. അഹമ്മദ് സുഫിയാൻ ഹസനെ ഗതാഗത വകുപ്പ് മന്ത്രിയുടെ അസിസ്റ്റന്റായും നിയമിച്ചു. ഖാലിദ് വലീദ് ളാഹിറിനെ സെൻട്രൽ ബാങ്കിന്റെ  ഡെപ്യൂട്ടി ഗവർണറായും നിയമിച്ചു. അബ്ദുൽ അസീസ് ഹമദ് റമീഹിനെ  ഹെൽത്ത് ഫോർ പ്ലാനിങ് ആന്റ് ഡെവലപ്‌മെന്റിലെ ഡെപ്യൂട്ടി മിനിസ്റ്ററായും നിയമിച്ചുകൊണ്ട് രാജാവ് ഉത്തറവിറക്കി.
 

Tags

Latest News