Sorry, you need to enable JavaScript to visit this website.

അബോര്‍ഷന്‍ ക്ലിനിക്കുകള്‍ സന്ദര്‍ശിക്കുന്നത് ഗൂഗ്ള്‍ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നീക്കും

ന്യൂയോര്‍ക്ക്- അബോര്‍ഷന്‍ ക്ലിനിക്കുകളും ഗാര്‍ഹിക പീഡന ഷെല്‍റ്റര്‍ ഹോമുകളും പോലുള്ള സ്വകാര്യത ആവശ്യമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന ഗൂഗിള്‍ യൂസര്‍മാരുടെ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി ഗൂഗ്ള്‍. ഇത്തരത്തിലുള്ള ഏതെങ്കിലും സ്ഥലങ്ങള്‍ ആരെങ്കിലും സന്ദര്‍ശിക്കുന്നത് തിരിച്ചറിഞ്ഞാല്‍ സന്ദര്‍ശനത്തിന് പിന്നാലെ ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്നും നീക്കം ചെയ്യും. 
 
വരുന്ന ആഴ്ചകളില്‍ തന്നെ ഈ മാറ്റം നിലവില്‍ വരുമെന്ന് ഗൂഗ്ള്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ജെന്‍ ഫിറ്റ്സ്പാട്രിക് ബ്ലോഗിലെഴുതി. ഡാറ്റാ പ്രൈവസി ഗൂഗ്ള്‍ ഗൗരവത്തോടെ കാണുന്ന വിഷയമാണെന്നും ഫിറ്റ്സ്പാട്രിക് പറഞ്ഞു.

ഫെര്‍ട്ടിലിറ്റി സെന്ററുകള്‍, അഡിക്ഷന്‍ ട്രീറ്റമെന്റ് കേന്ദ്രങ്ങള്‍, വെയിറ്റ് ലോസ് ക്ലിനിക്കുകള്‍ എന്നിവ സന്ദര്‍ശിക്കുന്നതും ലൊക്കേഷന്‍ ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യും. ഗര്‍ഭഛിദ്രം ഭരണഘടനാ അവകാശമല്ല, എന്ന അമേരിക്കന്‍ സുപ്രിം കോടതിയുടെ വിധി പുറത്തുവന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് ഗൂഗ്‌ളിന്റെ പുതിയ നീക്കം.

Latest News