Sorry, you need to enable JavaScript to visit this website.

ബ്രിട്ടീഷ് തീര്‍ഥാടകന്‍ എത്തിയത് സൗരോര്‍ജ സംവിധാനമുള്ള ഉന്തുവണ്ടി തള്ളി

മക്ക - സൗരോര്‍ജ സംവിധാനത്തോടെ സജ്ജീകരിച്ച ഉന്തുവണ്ടി തള്ളിയാണ് പതിനൊന്നു മാസത്തോളം കാലം പുണ്യഭൂമി ലക്ഷ്യമാക്കി സഞ്ചരിച്ചതെന്ന് ബ്രിട്ടനില്‍നിന്ന് കാല്‍നടയായി ഹജ് നിര്‍വഹിക്കാന്‍ മക്കയിലെത്തിയ ഇറാഖി വംശജനായ ആദം മുഹമ്മദ് പറഞ്ഞു. ഹജ് നിര്‍വഹിക്കാന്‍ മക്കയിലേക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കി ഉന്തുവണ്ടിയുടെ വശങ്ങൡ അറബിയിലും ഇംഗ്ലീഷിലും സമാധാന സന്ദേശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. യാത്രാ സാമഗ്രികകളും അവശ്യവസ്തുക്കളും വഹിച്ച ഉന്തുവണ്ടി തന്നെയാണ് സുദീര്‍ഘമായ യാത്രക്കിടെ വിശ്രമത്തിനും മറ്റും ഉപയോഗിച്ചിരുന്നത്. കിടപ്പറയുള്ള ഉന്തുവണ്ടിയില്‍ ഭക്ഷണം പാകം ചെയ്യാനുള്ള പൂര്‍ണ സൗകര്യങ്ങളുമുണ്ട്. ഉത്തര അതിര്‍ത്തി വഴി കഴിഞ്ഞ റമദാനിലാണ് സൗദിയില്‍ പ്രവേശിച്ചത്. മക്കയിലെത്തിയതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും ആദം മുഹമ്മദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒിനാണ് ബ്രിട്ടനില്‍നിന്ന് കാല്‍നടയായി മക്ക ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ഹജിന് തൊട്ടു മുമ്പ് ജൂലൈയില്‍ മക്കയിലെത്താനാണ് പദ്ധതിയിട്ടിരുന്നത്. ഇതിലും അല്‍പം നേരത്തെ പുണ്യഭൂമിയിലെത്താന്‍ സാധിച്ചു.
രണ്ടു മാസം മാത്രമെടുത്താണ് തീര്‍ഥാടന യാത്രക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇക്കാര്യത്തില്‍ ഒരു ബ്രിട്ടീഷ് സംഘടന ആവശ്യമായ സഹായങ്ങള്‍ നല്‍കി. സംശയം തോന്നി ഏതാനും രാജ്യങ്ങളില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞതൊഴികെ സുദീര്‍ഘമായ യാത്രക്കിടെ മറ്റു പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടിട്ടില്ലെന്നും 52 കാരനായ ആദം മുഹമ്മദ് പറഞ്ഞു. പത്തു മാസവും 25 ദിവസവും മുമ്പാണ് ആദം മുഹമ്മദ് ബ്രിട്ടനില്‍നിന്ന് പുണ്യഭൂമി ലക്ഷ്യമാക്കി കാല്‍നടയായി പുറപ്പെട്ടത്. പതിനൊന്നു രാജ്യങ്ങള്‍ താണ്ടി ആദം മുഹമ്മദ് ഞായറാഴ്ച വൈകീട്ട് മക്കയിലെത്തുകയായിരുന്നു.

 

Latest News