Sorry, you need to enable JavaScript to visit this website.
Thursday , August   11, 2022
Thursday , August   11, 2022

കേരളത്തില്‍ കോവിഡ് രോഗബാധയില്‍ വീണ്ടും വന്‍ വര്‍ധന

തിരുവനന്തപുരം- കേരളത്തില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധനവ്. ചൊവ്വാഴ്ച 4,459 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനകം 15 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. 

എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത്. മൂന്ന് മരണവും എറണാകുളത്തുണ്ടായി.  1,161 കേസുകളാണ് എറണാകുളത്ത് ചൊവ്വാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. 

തിരുവനന്തപുരം 1,081, കൊല്ലം 382, പാലക്കാട് 260, ഇടുക്കി 76, കോട്ടയം 445, ആലപ്പുഴ 242, തൃശൂര്‍ 221, പാലക്കാട് 151, മലപ്പുറം 85, കോഴിക്കോട് 223 വയനാട് 26, കണ്ണൂര്‍ 86, കാസര്‍കോട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് അഞ്ച് പേരും എണറാകുളത്ത് മൂന്ന് പേരും തിരുവനന്തപുരത്തും ഇടുക്കിയിലും കോട്ടയത്തും രണ്ട് പേര്‍ വീതവും ആലപ്പുഴയില്‍ ഒരാളുമാണ് കോവിഡ് ബാധിച്ച് മരിച്ചത്.


 

Latest News