Sorry, you need to enable JavaScript to visit this website.

ലാൽജോസ് ചിത്രം സോളമന്റെ തേനീച്ചകൾ

നായികാ നായകൻ റിയാലിറ്റി ഷോ വിജയികളെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളമന്റെ തേനീച്ചകൾ. സോളമൻ എന്ന ടൈറ്റിൽ റോളിലെത്തുന്ന ജോജു ജോർജ് ആണ് ചിത്രത്തിലെ നായകൻ. ജോണി ആന്റണി ആണ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമായെത്തുന്നത്. ചിത്രത്തിലെ വിൻസി അലോഷ്യസിന്റെ കാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. 
എൽ.ജെ. ഫിലിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ പി.ജി. പ്രഗീഷ്. ക്യാമറ അജ്മൽ സാബു. സംഗീതവും പശ്ചാത്തല സംഗീതവും വിദ്യാസാഗർ. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് വിദ്യാ സാഗറും ലാൽ ജോസും ഒന്നിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസഴ്‌സ് ഡോ. ഇക്ബാൽ കുറ്റിപ്പുറം, മോഹനൻ നമ്പ്യാർ, ഗാനരചന വിനായക് ശശികുമാർ, വയലാർ ശരത്ചന്ദ്ര വർമ, എഡിറ്റർ രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ കൺട്രോളർ രഞ്ജിത് കരുണാകരൻ, കല അജയ് മാങ്ങാട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാഘി രാമവർമ, പി.ആർ.ഒ എ.എസ്. ദിനേശ്.

Latest News