Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന്റെ കടുവ അഞ്ച് ഭാഷകളിൽ

പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ആഗോള റിലീസ് ജൂൺ മുപ്പതിന്. അഞ്ച് ഭാഷകളിൽ ലോകമെമ്പാടുമുള്ള 375 സ്‌ക്രീനുകളിലാണ് റിലീസ്.
ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജിനു എബ്രഹാമാണ്.
അതേസമയം കടുവയുടെ കഥ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി മഹേഷ് എം. സമർപ്പിച്ച ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചിരിക്കുകയാണ്.

Latest News