Sorry, you need to enable JavaScript to visit this website.

നാലാമതും ആഞ്ചലോട്ടി, ഭാഗ്യമെന്ന് കോച്ച്

പാരിസ് - റയല്‍ മഡ്രീഡ്  യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് തകിരീടം നേടിയതോടെ കോച്ച് കാര്‍ലൊ ആഞ്ചലോട്ടിക്ക് അപൂര്‍വ നേട്ടം. നാലു തവണ ചാമ്പ്യന്‍സ് ലീഗ് നേടുന്ന ആദ്യ കോച്ചായി അദ്ദേഹം. നിരവധി റയല്‍ മഡ്രീഡ് കളിക്കാരും കോച്ച് കാര്‍ലൊ ആഞ്ചലോട്ടിയും റെക്കോര്‍ഡിനരികെ.  2003 ലും 2007 ലും എ.സി മിലാനെയും 2014 ല്‍ റയലിനെയും ആഞ്ചലോട്ടി കിരീടത്തിലേക്ക് നയിച്ചിരുന്നു. 2007 ല്‍ ആഞ്ചലോട്ടിയുടെ മിലാന്‍ ഫൈനലില്‍ തോല്‍പിച്ചത് ലിവര്‍പൂളിനെയായിരുന്നു. 2005 ല്‍ ആഞ്ചലോട്ടിയുടെ മിലാനെ നാടകീയമായ ഫൈനലില്‍ ലിവര്‍പൂള്‍ തോല്‍പിച്ചതിന്റെ പ്രതികാരമായിരുന്നു അത്. എല്ലാം ഭാഗ്യമാണെന്നാണ് ഒരിക്കലും അമിതാവേശം കാണിക്കാത്ത ഇറ്റലിക്കാരന്റെ പ്രതികരണം.
ലിവര്‍പൂള്‍ ജയിച്ചിരുന്നുവെങ്കില്‍ ഏഴു കിരീടവുമായി എ.സി മിലാന്റെ റെക്കോര്‍ഡിനൊപ്പമെത്താമായിരുന്നു. അതു തടയാനായി എന്നതും പഴയ മിലാന്‍ കോച്ചിന് ആഹ്ലാദം പകരും. 
ലിര്‍പൂളിനെ റയല്‍ മൂന്നാം തവണയാണ് ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തോല്‍പിക്കുന്നത്. 2018 ലും 1981 ലും ഈ ടീമുകള്‍ ഏറ്റുമുട്ടിയിരുന്നു. പാരിസില്‍ തന്നെ നടന്ന 1981 ലെ ഫൈനലില്‍ ലിവര്‍പൂളായിരുന്നു ജയിച്ചത്. ഇത്തവണ സെയ്ന്റ്പീറ്റേഴ്‌സ്ബര്‍ഗിലാണ് ഫൈനല്‍ അരങ്ങേറേണ്ടിയിരുന്നത്. റഷ്യയുടെ ഉെ്രെകന്‍ അധിനിവേശത്തെത്തുടര്‍ന്നാണ് അവിടെ നിന്ന് കളി പാരിസിലേക്ക് മാറ്റിയത്. 
റയല്‍ ടീമില്‍ കരീം ബെന്‍സീമ, ഗാരെത് ബെയ്ല്‍, ഡാനി കര്‍വഹാല്‍, ഫ്രാന്‍സിസ്‌കൊ ഇസ്‌കൊ, മാഴ്‌സെലൊ, ലൂക്ക മോദ്‌റിച്, കസിമീരൊ, ടോണി ക്രൂസ്, നാചൊ ഫെര്‍ണാണ്ടസ് എന്നിവര്‍ അഞ്ചാം തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായി.
 

Latest News