Sorry, you need to enable JavaScript to visit this website.

ലോകത്ത് തിന്മ നിലനില്‍ക്കുന്നതിനാല്‍ തോക്ക് നിയന്ത്രണം പറ്റില്ലെന്ന് ട്രംപ്

ന്യൂയോര്‍ക്ക്- ടെക്‌സസ് വെടിവെയ്പിന്റെ പശ്ചാതലത്തില്‍ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കവെ അതിനെതിരെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തിന്മകളില്‍ നിന്നും സ്വയം രക്ഷനേടാന്‍ അമേരിക്കക്കാര്‍ക്ക് ആയുധം അത്യാവശ്യമാണെന്ന അഭിപ്രായമാണ് ട്രംപ് പ്രകടിപ്പിച്ചത്. ഹൂസ്റ്റണില്‍ നാഷണല്‍ റൈഫിള്‍ അസോസിയേഷനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹം തോക്ക് നിയന്ത്രണത്തിനെതിരെയുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. 

ടെക്സസ് വെടിവെയ്പിനെ തുടര്‍ന്ന് നാഷണല്‍ റൈഫിള്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പല രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പിന്മാറിയിരുന്നു. എന്നാല്‍ ട്രംപ് പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. 

ലോകത്ത് തിന്മ നിലനില്‍ക്കുന്നുവെന്നതു തന്നെയാണ് നിയമത്തിന് അനുസൃതമായി ജീവിക്കുന്ന പൗരന്മാര്‍ക്ക് ആയുധം നല്കാനുള്ള പ്രധാന കാരണമെന്നും ട്രംപ് പറഞ്ഞു. യു.എസിലെ ഏറ്റവും ശക്തമായ ഗണ്‍ റൈറ്റ്സ് ഓര്‍ഗനൈസേഷനാണ് നാഷണല്‍ റൈഫിള്‍ അസോസിയേഷന്‍. യു.എസിന്റെ ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് പ്രകാരം ഈ വര്‍ഷം രാജ്യത്ത് ഇതുവരെ 214 മാസ് ഷൂട്ടിങ്ങുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Latest News