Sorry, you need to enable JavaScript to visit this website.

ദുരന്ത നിവാരണത്തിന് സി.പി.എം എ.കെ.ജി ബ്രിഗേഡ് ഒരുക്കുന്നു

കൽപറ്റ- ദുരന്ത നിവാരണ രംഗത്ത് സജീവമായി ഇടപെടുന്നതിന് എ.കെ.ജി ബ്രിഗേഡുമായി സി.പി.എം കൽപറ്റ ഏരിയാ കമ്മിറ്റി. 40 വയസ്സിൽ ചുവടെയുള്ള 20 വനിതകളടക്കം 100 പേരാണ് ബ്രിഗേഡിൽ ഉണ്ടാകുക. ഏരിയാ കമ്മിറ്റിക്കു കീഴിലെ ലോക്കൽ കമ്മിറ്റികളിൽ നിന്നു തെരഞ്ഞെടുത്തവരാണ് ബ്രിഗേഡിലുള്ളത്. ഇവർക്കുള്ള ആദ്യഘട്ടം പരിശീലനം വെള്ളിയാഴ്ച രാവിലെ 10നു പുത്തൂർവയൽ എം.എസ് സ്വാമിനാഥൻ ഗവേഷണ നിലയത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്യും.
15 ദിവസത്തെ പരിശീലനമാണ് തുടക്കത്തിൽ നൽകുന്നതെന്നു സി.പി.എം ഏരിയാ സെക്രട്ടറി വി.ഹാരിസ്, കെ.എം.ഫ്രാൻസിസ്, എം.ഡി.സെബാസ്റ്റ്യൻ, പി.എം.സന്തോഷ്‌കുമാർ, പി.സി.ഹരിദാസ്, പി.ആർ.നിർമല, സി.ഷംസുദ്ദീൻ, കെ.കെ.സഹദ് എന്നിവർ അറിയിച്ചു. 
ദുരന്ത നിവാരണത്തിൽ വൈദഗ്ധ്യമുള്ളവർ ബ്രിഗേഡിനു ശിക്ഷണം നൽകും. ആക്‌സിഡന്റ് കെയർ, രക്തദാനം, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നീ രംഗങ്ങളിലും ബ്രിഗേഡ് ഇടപെടും. ഭക്ഷണപ്പൊതികൾ സ്വീകരിച്ചു വിതരണം ചെയ്യുന്ന കേന്ദ്രം ബ്രിഗേഡിനു കീഴിൽ കൽപറ്റയിൽ ആരംഭിക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ  കാമ്പയിൻ നടത്തും. ഇതിന്റെ ഭാഗമായി ചെറുപ്പക്കാർക്കായി യോഗ, ആയോധന കല പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. യൂനിഫോമിലാണ് ബ്രിഗേഡ് സേവനത്തിന് ഇറങ്ങുക. 

Latest News