Sorry, you need to enable JavaScript to visit this website.

ജ്വല്ലറിയിൽ പട്ടാപ്പകൽ മോഷണം; സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു

വടകര- ജ്വല്ലറിയിൽ പട്ടാപ്പകൽ കവർച്ച. സി.സി.ടി.വി ദൃശ്യം പുറത്തുവിട്ടു. കൊയിലാണ്ടിയിലെ പഴയ സ്റ്റാന്റിന് പിൻഭാഗത്തെ ജെയ് ആർ ജ്വല്ലറിയിലാണ് രണ്ടു പവനോളം തൂക്കം വരുന്ന സ്വർണാഭരണം കവർന്നത്.
അലമാരയിൽ വെക്കാനായി പ്ലാസ്റ്റിക്ക് കവറിൽ വെച്ച താലി ലോക്കറ്റുകളാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കവർന്നത്. സംശയിക്കുന്ന ആൾ വിവരങ്ങൾ അന്വേഷിച്ച് മകളേയും കൂട്ടി വരാമെന്ന് പറഞ്ഞ ശേഷം കൈയിലുണ്ടായിരുന്ന കുടയുടെ ബട്ടൺ നിവർത്തി മേശപ്പുറത്തെ ആഭരണ കവറിൽ വെച്ച ശേഷം കവറോട് കൂടി എടുത്തെന്നാാണ് അനുമാനം. 
ഇയാൾ പോയ ശേഷമാണ് കവർ നോക്കുന്നതും നഷ്ടപ്പെട്ടതായി മനസിലാക്കുന്നതും. ഉടമ ജയരാജൻ കൊയിലാണ്ടി പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽ മോഷ്ടാവെന്ന് കരുതുന്ന ആളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.

Latest News