Sorry, you need to enable JavaScript to visit this website.

വിമാന നിരക്ക് നിശ്ചയിച്ചു; ഹജിന് പോകാൻ ആകെ ചെലവ് 3,84,200 രൂപ

കൊണ്ടോട്ടി- സംസ്ഥാന ഹജ് കമ്മിറ്റിക്കു കീഴിൽ നെടുമ്പാശ്ശേരിയിൽ നിന്ന് ഇത്തവണ ഹജിന് പോകാൻ ആകെ ചെലവ് 3,84,200 രൂപ. 
ഹജ് സർവീസ് നടത്തുന്ന വിമാന നിരക്ക് കൂടി നിശ്ചയിച്ചതോടെയാണ് ഹജിന് പോകാനുള്ള തുക അന്തിമമായത്. നിലവിൽ രണ്ടു ഗഡുക്കളായി തീർഥാടകർ 2,01,000 രൂപ നൽകിയിട്ടുണ്ട്. ശേഷിക്കുന്ന തുക 1,83,200 രൂപ ഈ മാസം 31നകം അടക്കണം. ജൂൺ നാലിന് ആദ്യ വിമാനം പുറപ്പെടുന്നതിനാൽ തീയതി നീട്ടി നൽകില്ല. നിശ്ചയിച്ച തുകയിൽ അഞ്ച് ശതമാനം കൂടുവാനും കുറയാനും സാധ്യതയുണ്ട്. ബലി കർമ കൂപ്പൺ അപേക്ഷാ സമയത്ത് ആവശ്യപ്പെട്ടവർ, 16,747 രൂപയും അധികം അടക്കണം. നെടുമ്പാശ്ശേരിയിൽ നിന്ന് സൗദി എയർലൈൻസാണ് ഈ വർഷത്തെ ഹജ് സർവീസ് നടത്തുന്നത്. 
വിമാന ടിക്കറ്റ് നിരക്കായി നിശ്ചയിച്ചത് 80,874 രൂപയാണ്. ഇതിൽ 5719 രൂപ വിമാനത്താവള നികുതിയാണ്. രണ്ട് വയസ്സിനു താഴെയുളളവർക്ക് 13,234 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂൺ നാല് മുതൽ 16 വരെ സൗദി എയർലൈൻസ് 20 സർവീസുകളാണ് ഇത്തവണ നടത്തുക. ഹജിന് അസീസിയ കാറ്റഗറിയിലാണ് ഇത്തവണ എല്ലാവർക്കും സൗകര്യം ഒരുക്കുന്നത്. ഇതിനാൽ എല്ലാവർക്കും ഒരേ നിരക്കാണ് ഈടാക്കുന്നത്.

Latest News