Sorry, you need to enable JavaScript to visit this website.

15 ഗോളടിക്കണം, അത്രയേ വേണ്ടൂ എന്ന് ഇന്ത്യ

ജക്കാര്‍ത്ത - ത്രസിപ്പിക്കുന്ന ജയത്തോടെ ഇന്ത്യയുടെ യുവ നിര ഏഷ്യാ കപ്പ് ഹോക്കിയിലെ കൈവിട്ടുവെന്നു കരുതിയ സൂപ്പര്‍ ഫോര്‍ ബെര്‍ത്ത് പിടിച്ചെടുത്തു. നിര്‍ണായക ദിനം പാക്കിസ്ഥാനെ 3-2 ന് ജപ്പാന്‍ തോല്‍പിച്ചതോടെയാണ് ഇന്ത്യക്ക് അവസരത്തിന്റെ നേരിയ വാതില്‍ തുറന്നത്. അതോടെ ആതിഥേയരായ ഇന്തോനേഷ്യയെ 15 ഗോള്‍ വ്യത്യാസത്തില്‍ തോല്‍പിച്ചാല്‍ ഇന്ത്യക്ക് സൂപ്പര്‍ ഫോറിലേക്ക് മുന്നേറാമെന്നായി. ഇന്ത്യയുടെ ചുണക്കുട്ടികള്‍ മറുപടിയില്ലാത്ത 16 ഗോള്‍ അടിച്ചു കൂട്ടി.
പാക്കിസ്ഥാനോട് സമനില വഴങ്ങുകയും ജപ്പാനോട് 2-5 ന് തോല്‍ക്കുകയും ചെയ്തതോടെ ഇന്ത്യ പുറത്താകല്‍ ഉറപ്പിച്ചതായിരുന്നു. നിലവിലെ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ. ഇന്ത്യക്കും പാക്കിസ്ഥാനും തുല്യ പോയന്റാണ് (നാലു വീതം). ഗോള്‍വ്യത്യാസത്തില്‍ ഇന്ത്യ സൂപ്പര്‍ ഫോര്‍ സ്ഥാനം പിടിച്ചെടുത്തു. ദിപ്‌സന്‍ തിര്‍ക്കിയാണ് അഞ്ചു തവണ ലക്ഷ്യം കണ്ട് ഗോള്‍ മേളക്ക് ചുക്കാന്‍ പിടിച്ചത്. സുദേവ് ബെലിമഗയും ഹാട്രിക് പൂര്‍ത്തിയാക്കി. എസ്.വി സുനിലും മാന്‍ ഓഫ് ദ മാച്ച് പവന്‍ രാജ്ഭറും കാര്‍ത്തി സെല്‍വനും രണ്ടു വീതം ഗോളടിച്ചു. ഉത്തം സിംഗ്, നീലം സഞ്ജീപ് എന്നിവര്‍ ഓരോ ഗോള്‍ നേടി. 

Latest News