Sorry, you need to enable JavaScript to visit this website.

രക്ഷപ്പെട്ട് അല്‍കാരസ്, നദാലിന് മുന്നൂറാം വിജയം

പാരിസ് - ഫ്രഞ്ച് ഓപണ്‍ ടെന്നിസില്‍ ലോക മൂന്നാം നമ്പര്‍ വനിതാ താരം പൊള ബഡോസയും യുവ സെന്‍സേഷന്‍ കാര്‍ലോസ് അല്‍കാരസും തോല്‍വിയുടെ വക്കില്‍ നിന്ന് രക്ഷപ്പെട്ടു. ബഡോസ 68ാം റാങ്കുകാരി കായ യുവാനെ മൂന്നു സെറ്റില്‍ മറികടന്നു. അല്‍കാരസ് മാച്ച് പോയന്റ് അതിജീവിച്ച ശേഷം സ്പാനിഷ് സഹതാരം ആല്‍ബര്‍ട് വിനോലാസിനെ 6-1, 6-7 (7-9), 5-7, 7-6 (7-2), 6-4 ന് തോല്‍പിച്ചു. ലോക ഒന്നാം നമ്പര്‍ നോവക് ജോകോവിച്ചും റഫായേല്‍ നദാലും അനായാസം ജയിച്ചു. നദാലിന് ഇത് മുന്നൂറാം ഗ്രാന്റ്സ്ലാം വിജയമാണ്. 
ലോക ഒന്നാം നമ്പര്‍ ഈഗ ഷ്വിയോന്‍ടെക് തുടര്‍ച്ചയായ മുപ്പതാം ജയത്തോടെ മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യക്കാരന്‍ സ്റ്റീഫന്‍ അമൃതരാജിന്റെ ഭാര്യയായ അലീസന്‍ റിസ്‌കെയെയാണ് ഈഗ തോല്‍പിച്ചത്. 
പുരുഷ വിഭാഗത്തില്‍ ആദ്യ പത്തു റാങ്കുകാരും പ്രി ക്വാര്‍ട്ടറിലെത്തി. നിലവിലെ റണ്ണര്‍അപ് സറ്റെഫനോസ് സിറ്റ്‌സിപാസ് രണ്ട് സെറ്റ് കൈവിട്ട ശേഷം ഇറ്റലിയുടെ ലോറന്‍സൊ മുസേറ്റിയെ തോല്‍പിച്ചു. 

Latest News