Sorry, you need to enable JavaScript to visit this website.

വനിതാ ഓഫീസറുടെ പട്ടിക്കു വേണ്ടി അത്‌ലറ്റുകളെ വിലക്കി

ന്യൂദല്‍ഹി - വനിതാ ഓഫീസര്‍ക്കും പട്ടിക്കും രാത്രി ജോഗിംഗ് നടത്തുവാന്‍ അത്‌ലറ്റുകളുടെ പരിശീലനം തടസ്സപ്പെടുത്തിയതായി പരാതി. ഇത് വിവാദമായതോടെ എല്ലാ സ്‌പോര്‍ട്‌സ് പരിശീലന കേന്ദ്രങ്ങളും രാത്രി 10 വരെ തുറക്കണമെന്ന് ദല്‍ഹി അധികൃതര്‍ ഉത്തരവിട്ടു. 2010 ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനായി പണിത ത്യാഗരാജ സ്റ്റേഡിയമാണ് സീനിയര്‍ ഉദ്യോഗസ്ഥ സഞ്ജീവ് ഖിര്‍വാറിനു വേണ്ടി വൈകുന്നേരം ഏഴോടെ അടക്കുന്നത്. അത്‌ലറ്റുകള്‍ ഒഴിഞ്ഞു പോയ ശേഷം ഖിര്‍വാറും പട്ടിയും സ്റ്റേഡിയത്തില്‍ ജോഗിംഗ് നടത്തുന്ന ദൃശ്യങ്ങള്‍ ഒരു പത്രം പുറത്തുവിട്ടു. 
 

Latest News