Sorry, you need to enable JavaScript to visit this website.

വനിതാ ലീഗിലും ഗോകുലം

ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയര്‍ത്തി.  സേതു എഫ് സിയെ നേരിടുമ്പോള്‍ ഒരു സമനില മതിയായിരുന്നു ഗോകുലം കേരളക്ക് കിരീടം ഉറപ്പിക്കാന്‍. പക്ഷെ സമനിലക്കായി കളിക്കാതെ അറ്റാക്ക് ചെയ്തു കളിച്ച ഗോകുലം കേരള 31ന്റെ വിജയം സ്വന്തമാക്കി. തുടക്കത്തില്‍ ഒരു ഗോളിന് പിറകില്‍ പോയ ശേഷമായുരുന്നു ഗോകുലത്തിന്റെ വിജയം.

മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടില്‍ തന്നെ സേതു എഫ് സി ഗോകുലത്തെ ഞെട്ടിച്ച് കൊണ്ട് ഗോള്‍ നേടി. രേണു റാണിയുടെ ഹെഡറാണ് അവര്‍ക്ക് ലീഡ് നല്‍കിയത്. പത്ത് മിനുട്ടുകള്‍ക്ക് അകം തിരിച്ചടിക്കാന്‍ ഗോകുലത്തിനായി. 12ആം മിനുട്ടില്‍ ആയിരുന്നു ഗോകുലത്തിന്റെ സമനില ഗോള്‍. എല്‍ ഷദായിയെ വീഴ്ത്തിയതിന് കിട്ടിയ പെനാള്‍ട്ടി ആശാലത ദേവി ലക്ഷ്യത്തില്‍ എത്തിച്ചു.
ജശരമെൃ േ22 05 26 21 16 29 636
33ആം മിനുട്ടില്‍ എല്‍ഷദായിയിലൂടെ ഗോകുലം ലീഡ് എടുത്തു. മനീഷയുടെ പാസില്‍ നിന്നായിരുന്നു എല്‍ ഷദായിയുദെ ഗോള്‍. എല്‍ ഷദായിയുടെ ഇരുപതാം ഗോളായിരുന്നു ഇത്. പിന്നാലെ 40ആം മിനുട്ടില്‍ മനീഷ കല്യാണും കൂടെ ഗോള്‍ നേടിയതോടെ ഗോകുലത്തിന്റെ കിരീടം അടുത്ത് എത്തി. മനീഷയുടെ 14ആം ഗോളായിരുന്നു ഇത്.


 
രണ്ടാം പകുതിയില്‍ 31ന്റെ ലീഡ് നിലനിര്‍ത്തി കൊണ്ട് ഗോകുലം കേരള വിജയം ഉറപ്പിച്ചു.


 
11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമത് ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളില്‍ നിന്ന് 66 ഗോളുകള്‍ അടിച്ച ഗോകുലം 4 ഗോള്‍ മാത്രമാണ് വഴങ്ങിയത്.

ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യന്‍ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യന്‍ ക്ലബ് ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാനും ഗോകുലത്തിനാകും.
 

Latest News