Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞ രാജ്യങ്ങളൊന്നുമില്ല: ചൈനീസ് പ്രസിഡന്റ്

ബീജിങ്- ലോകത്ത് മനുഷ്യാവകാശ സംരക്ഷണത്തിന്റെ കാര്യത്തില്‍ എല്ലാം തികഞ്ഞ ഒരു രാജ്യവുമില്ലെന്നും ഈ വിഷയങ്ങളില്‍ ചൈനക്ക് ആരുടെയും ഉപദേശത്തിന്റെയോ ഗുണദോഷത്തിന്റെയും ആവശ്യമില്ലെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ഉയിഗര്‍ മുസ്ലിംകളുടെ വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ ചീഫ് ആയ മിഷേല്‍ ബഷേലെറ്റിനോടായിരുന്നു ഷിയുടെ പ്രതികരണം.

യു.എന്‍ ഹൈക്കമ്മീഷണറായ മിഷേല്‍ ബഷേലെറ്റ്  ചൈനയിലെത്തിയ ശേഷം നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചക്കിടെയായിരുന്നു ചൈനീസ് പ്രസിഡന്റിന്റെ പ്രതികരണം. ചൈനയിലെ ഷിന്‍ജിയാങ് പ്രവിശ്യയില്‍ പത്ത് ലക്ഷത്തിലധികം ഉയിഗര്‍ മുസ്ലിംകളെയും മറ്റ് മുസ്ലിം ന്യൂനപക്ഷങ്ങളെയും ഭരണകൂടം തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയായാണ് പ്രസിഡന്റ് ഷി ഇക്കാര്യം പറഞ്ഞത്. ഈ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് വേണ്ടിയാണ് മിഷേല്‍ ബഷേലെറ്റ് ചൈനയിലെത്തിയത്.
 
യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ചൈനക്കെതിരെ ആരോപണമുന്നയിച്ചത്. എന്നാല്‍ ആരോപണങ്ങളെ ഷി തള്ളി. 

ഒരു പ്രശ്നങ്ങളുമില്ലാത്ത 'ഉടോപ്യന്‍' രാജ്യങ്ങളൊന്നും ഇവിടെയില്ലെന്നും മറ്റ് രാജ്യങ്ങള്‍ മനുഷ്യാവകാശ വിഷയങ്ങളെ ഉയിഗര്‍ വിഷയത്തെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുകൊണ്ട് ചൈനയെ വിമര്‍ശിക്കുകയാണെന്നും ഷി ആരോപിച്ചു. മനുഷ്യാവകാശങ്ങളെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയും മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനുള്ള അനാവശ്യ വഴിയായം ചില രാജ്യങ്ങളെങ്കിലും എടുക്കുന്നുണ്ടെന്നും ഷി ചിന്‍പിങ് മിഷേല്‍ ബഷേലെറ്റിനോട് പറഞ്ഞു.

പതിനേഴ് വര്‍ഷത്തിനിടെ ആദ്യമായാണ് യു.എന്‍ ഹ്യുമന്‍ റൈറ്റ്‌സ് ചീഫ് ആറ് ദിവസത്തെ ചൈനീസ് സന്ദര്‍ശനത്തിന് എത്തിയിരിക്കുന്നത്.

Latest News