Sorry, you need to enable JavaScript to visit this website.

തോക്ക് ലോബിക്കെതിരെ ശക്തമായി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ബൈഡന്‍

വാഷിംഗ്ടണ്‍- നിഷ്‌ക്കളങ്കരായ മനുഷ്യരുടെ ജീവന്‍ അപഹരിക്കുന്നതിന് മുഖ്യ ഉത്തരവാദികളായ തോക്ക് ലോബിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിനോട് പ്രസിഡണ്ട് ബൈഡന്‍ ആവശ്യപ്പെട്ടു. 
ടെക്‌സസ് വെടിവെപ്പ് വാര്‍ത്തയോട് പ്രതികരിക്കവെയായിരുന്നു ബൈഡന്‍ തോക്ക് ലോബിക്കെതിരെ എഴുന്നേറ്റ് നില്‍ക്കാന്‍ കോണ്‍ഗ്രസിനോട് അഭ്യര്‍ത്ഥിച്ചത്. 

തനിക്ക് ഇത്തരം കൂട്ടക്കൊലകള്‍ കണ്ട് മതിയായെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. നമ്മള്‍ ഇതിനെതിരെ പ്രവര്‍ത്തിച്ചേ തീരൂ. നാം എന്ത് നടപടി സ്വീകരിച്ചാലും അതിനൊന്നും ഈ കൂട്ടക്കൊലകള്‍ തടയാന്‍ കഴിയില്ലെന്ന് ആരുമെന്നോട് പറയരുതെന്നും ബൈഡന്‍ പറഞ്ഞു.

ഏഷ്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി വാഷിങ്ങ്ടണില്‍ എത്തിയ ഉടനാണ് പ്രസിഡന്റ് ടെക്‌സസ് കൂട്ടക്കൊലയുടെ വാര്‍ത്ത ശ്രവിച്ചത്. വൈറ്റ്ഹൗസിലെ റൂസ്വെല്‍റ്റ് റൂമിലെത്തിയ ബൈഡന്‍ ഉടന്‍ തന്നെ രാജ്യത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

നേരത്തെ എയര്‍ഫോഴ്‌സ് വണ്ണില്‍ യു.എസിലേക്ക് മടങ്ങുന്നതിനിടയില്‍ ബൈഡന്‍ ടെക്‌സസ് ഗവര്‍ണര്‍  ഗ്രെഗ്  ആബട്ടുമായി സംസാരിച്ചിരുന്നു. സ്‌കൂള്‍ വെടിവെപ്പില്‍ വരിച്ച പിഞ്ചുവിദ്യാര്‍ഥികളോടും അധ്യാപകരോടുമുള്ള ആദരസൂചകമായി വൈറ്റ്ഹൗസിലേതടക്കം ദേശീയപതാക പാതി താഴ്ത്താനും പ്രസിഡണ്ട് നിര്‍ദ്ദേശം നല്‍കി.

Latest News