Sorry, you need to enable JavaScript to visit this website.

ഇറ്റലിയില്‍ മിലാന്‍ ചാമ്പ്യന്മാര്‍, 11 വര്‍ഷത്തിനിടയില്‍ ആദ്യം

റോം- ഇറ്റാലിയന്‍ ലീഗ് ഫുട്‌ബോളില്‍ 11 വര്‍ഷത്തിനു ശേഷമാദ്യമായി എ.സി മിലാന്‍ കിരീടം നേടി. അവസാന ലീഗ് മത്സരത്തില്‍ അവര്‍ ഒലിവിയര്‍ ജിരൂവിന്റെ ഇരട്ട ഗോളില്‍ 3-0 ന് സസൂലോയെ തോല്‍പിച്ചു. അതേ സ്‌കോറിന് സാംദോറിയയെ നിലവിലെ ചാമ്പ്യന്മാരായ ഇന്റര്‍ മിലാന്‍ തോല്‍പിച്ചെങ്കിലും ബദ്ധവൈരികളെ മറികടക്കാനായില്ല. ഇന്റര്‍ മിലാനെ രണ്ട് പോയന്റിന് എ.സി മിലാന്‍ മറികടന്നു.
 

Latest News