Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ ലീഗ് ഘട്ടം കഴിഞ്ഞു, പോയന്റ് നില ഇങ്ങനെ

മുംബൈ -ഐ.പി.എല്ലിലെ അവസാന ലീഗ് മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് അഞ്ചു വിക്കറ്റിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ഓപണര്‍ അഭിഷേക് വര്‍മ (43) ഹൈദരാബാദിനെ എട്ടിന് 157 ലെത്തിച്ചപ്പോള്‍ 29 പന്ത് ശേഷിക്കെ പഞ്ചാബ് ജയിച്ചു. ലിയാം ലിവിംഗ്സ്റ്റനാണ് (22 പന്തില്‍ 49 നോട്ടൗട്ട്) അവരുടെ വിജയശില്‍പി. പഞ്ചാബിന്റെ നാഥന്‍ എലിസും (4-0-40-3) ഹര്‍പ്രീത് ബാറും (4-0-26-3) ആറു വിക്കറ്റ് പങ്കുവെച്ചു. ഇതോടെ എല്ലാ ടീമുകളും 14 കളികള്‍ പൂര്‍ത്തിയാക്കി. 
ഗുജറാത്ത് ടൈറ്റന്‍സ് (20), രാജസ്ഥാന്‍ റോയല്‍സ് (18), ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സ് (18), റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (16), ദല്‍ഹി കാപിറ്റല്‍സ് (14), പഞ്ചാബ് (14), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (12), ഹൈദരാബാദ് (12), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (8), മുംബൈ ഇന്ത്യന്‍സ് (8) എന്നിങ്ങനെയാണ് പോയന്റ് നില. 

Latest News