Sorry, you need to enable JavaScript to visit this website.

യാമാഗുചിയോട് സിന്ധു കണക്കുതീര്‍ത്തു

ബാങ്കോക്ക് - ഏഷ്യന്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലില്‍ തന്നെ തോല്‍പിച്ച ലോക ഒന്നാം നമ്പര്‍ അകാനെ യാമാഗുചിയോട് തായ്‌ലന്റ് ഓപണില്‍ പി.വി സിന്ധു കണക്കു തീര്‍ത്തു. ജപ്പാന്‍കാരിയെ തോല്‍പിച്ച് സിന്ധു സെമി ഫൈനലിലെത്തി. രണ്ടാം സീഡായ യാമാഗുചിയെ 21-15, 20-22, 21-13 നാണ് സിന്ധു ജയിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇവര്‍ തമ്മിലുള്ള മത്സരം വലിയ കോലാഹലത്തിലാണ് അവസാനിച്ചത്. സമയം പാഴാക്കിയതിന് സിന്ധുവിന് അമ്പയര്‍ ഒരു പോയന്റ് പിഴയിട്ടിരുന്നു. നിലവിലെ ലോക ചാമ്പ്യനാണ് യാമാഗുചി. സിന്ധു തൊട്ടു മുമ്പത്തെ ലോക ചാമ്പ്യനും. 
ഒളിംപിക് ചാമ്പ്യന്‍ ചെന്‍ യു ഫെയുമായാണ് സിന്ധു സെമി കളിക്കുക. ചെന്‍ കാനഡയുടെ മിഷേല്‍ ലിയെ 21-14, 20-22, 21-17 ന് കീഴടക്കി. മുന്‍ ലോക ചാമ്പ്യന്‍ രചനോക് ഇന്തനോണും മുന്‍ ഒന്നാം നമ്പര്‍ തായ് സു യിംഗും തമ്മിലാണ് രണ്ടാം സെമി. ലോക രണ്ടാം നമ്പറായ തായ് സു യിംഗ് 21-10, 14-21, 21-18 ന് അഞ്ചാം റാങ്കുകാരി ചൈനയുടെ ഹെ ബിംഗ് ജിയാവോയെ തോല്‍പിച്ചു. ആതിഥേയ താരം ഇന്തനോണ്‍ 21-8, 21-8 ന് ഡെന്മാര്‍ക്കിന്റെ ലിന്‍ ക്രിസ്റ്റഫേഴ്‌സനെ തകര്‍ത്തു. 

 

Latest News