Sorry, you need to enable JavaScript to visit this website.

കശ്മീരിൽ രക്ഷാപ്രവർത്തനത്തിനിടെ മല ഇടിഞ്ഞുവീണു; തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

ശ്രീനഗർ- ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ മേക്കർകോട്ട് പ്രദേശത്ത് നിർമാണത്തിലിരുന്ന തുരങ്കം തകർന്നതിനെത്തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്ന സ്ഥലത്തിന് സമീപം പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. 
ഇങ്ങനെയൊന്ന് പ്രതീക്ഷിച്ചില്ലെന്നും ഇവിടെ രണ്ട് യന്ത്രങ്ങൾ കുടുങ്ങിയെന്നും അധികൃതർ പറഞ്ഞു. കാറ്റ് വീശിയത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. 16-17 മണിക്കൂർ പ്രവർത്തനം പാഴായി. പുതിയ വിലയിരുത്തൽ നടത്തണമെന്നും റമ്പാൻ ഡെപ്യൂട്ടി കമ്മീഷണർ മസാറത്തുൽ ഇസ്ലാം പറഞ്ഞു.

 

കേന്ദ്രഭരണ പ്രദേശമായ റംബാൻ ജില്ലയിൽ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്ന് ഒരു തൊഴിലാളി കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന്റെ രക്ഷാപ്രവർത്തനം തുടരുന്നതിനിടെ മല ഇടിഞ്ഞുവീണ് ഒമ്പത് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. ഇവർ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവാണെന്നും അധികൃതർ പറഞ്ഞു.
 

Tags

Latest News