Sorry, you need to enable JavaScript to visit this website.

സുഹൃത്തുക്കളായ ഭർത്താക്കന്മാർ പീഡിപ്പിച്ചെന്ന പരാതിയുമായി യുവതികൾ; രണ്ടു പേർ അറസ്റ്റിൽ,സംശയം നീങ്ങാതെ പോലീസ്

സൂറത്ത്- സുഹൃത്തുക്കളായ ഭർത്താക്കന്മാർക്കെതിരെ രണ്ട് യുവതികൾ ബലാത്സംഗ പരാതി നൽകിയതിനെ തുടർന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തു.ഗുജറാത്തിലെ സൂറത്ത് ജില്ലയിലാണ് സംഭവം. രണ്ട് ദമ്പതികളും അയൽവാസികളും പ്രതികൾ സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു.

 33 കാരിയായ  സ്ത്രീയാണ് ആദ്യം തന്റെ ഭർത്താവിന്റെ സുഹൃത്തിനെതിരെ ബലാത്സംഗം ആരോപിച്ച് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഒരു മണിക്കൂറിന് ശേഷം പ്രതിയുടെ ഭാര്യ അതേ പോലീസ് സ്റ്റേഷനിലെത്തി ആദ്യം പരാതി നൽകിയ സ്ത്രീയുടെ  ഭർത്താവിനെതിരെ പരാതി നൽകി.

ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിന്റെ സുഹൃത്ത് തന്റെ വീട്ടിലെത്തി തന്നോട് വഴക്കിടുകയും പിന്നീട് ബലാത്സംഗം ചെയ്തുവെന്നും ആരോടെങ്കിലും പറയുന്നതിനെതിരെ ഭീഷണിപ്പെടുത്തിയെന്നുമാണ്   33 കാരി പരാതിയിൽ പറയുന്നത്. 

ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ഭർത്താവിന്റെ സുഹൃത്ത് വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് 30കാരിയുടെ പരാതി. 

പോലീസിൽ പരാതി നൽകാനെത്തുന്നതിനുമുമ്പ് ഇരു യുവതികളും തമ്മിൽ വഴക്കിട്ടിരുന്നുവെന്ന് പറയുന്നുണ്ട്. എപ്പോഴാണ് പരാതിക്കാധാരമായ സംഭവം നടന്നതെന്ന് പരാതിയിൽ ഇല്ലെന്നും സംഭവത്തെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും അന്വേഷണം നടക്കുകയാണെന്നുമാണ് രണ്ട് ഭർത്താക്കന്മരേയും അറസ്റ്റ് ചെയ്ത പോലീസ് സബ് ഇൻസ്പെക്ടർ പി.എച്ച്. നെയ് പറയുന്നത്. 

Latest News