Sorry, you need to enable JavaScript to visit this website.
Sunday , May   29, 2022
Sunday , May   29, 2022

വീണ്ടും പ്രണോയ്, ഇന്ത്യക്ക് ചരിത്ര ഫൈനല്‍

ബാങ്കോക്ക് - തോമസ് കപ്പ് ബാഡ്മിന്റണില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയുടെ ഹീറോ ആയി മലയാളി താരം എച്ച്.എസ് പ്രണോയ്. ഡെന്മാര്‍ക്കിനെതിരായ സെമി ഫൈനല്‍ 2-2 ല്‍ നില്‍ക്കെ ലോക പതിമൂന്നാം നമ്പര്‍ റാസ്മുസ് ഗെംകെയെ പ്രണോയ് അട്ടിമറിച്ചു. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം 13-21, 21-9, 21-12 നാണ് പ്രണോയ് ജയിച്ചത്. ഇന്തോനേഷ്യയുമായാണ് ഇന്ത്യ ഫൈനല്‍ കളിക്കുക. ജപ്പാനെ അവര്‍ 3-2 ന് തോല്‍പിച്ചു. ആദ്യമായാണ് തോമസ് കപ്പില്‍ ഇന്ത്യ ഫൈനലിലെത്തുന്നത്.
ഒരിക്കല്‍കൂടി ലക്ഷ്യ സെന്‍ പരാജയപ്പെട്ട ശേഷം കിഡംബി ശ്രീകാന്തും ഡബ്ള്‍സ് ജോഡി സത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി സഖ്യവുമാണ് ഇന്ത്യയെ കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാല്‍ എന്നാല്‍ കൃഷ്ണപ്രസാദ് ഗരാഗ, വിഷ്ണു പഞ്ചാല സഖ്യം തോറ്റതോടെ സ്‌കോര്‍ 2-2 ആയി.
തെക്കന്‍ കൊറിയയും ചൈനയും തമ്മിലാണ് വനിതാ ഫൈനല്‍.

Latest News