Sorry, you need to enable JavaScript to visit this website.

സൗദി അറാംകൊയും തായ്‌ലന്റ് കമ്പനിയും സഹകരിക്കുന്നു; ധാരണാപത്രം ഒപ്പുവെച്ചു 

പരസ്പര സഹകരണത്തിനുള്ള ധാരണാപത്രം ബാങ്കോക്കിൽ ഒപ്പുവെച്ച ശേഷം സൗദി അറാംകൊ, പി.ടി.ടി ഗ്രൂപ്പ് ഉന്നതാധികൃതർ ഹസ്തദാനം ചെയ്യുന്നു.


റിയാദ് - ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊയും തായ്‌ലന്റിലെ ദേശീയ എണ്ണ കമ്പനിയായ പി.ടി.ടി ഗ്രൂപ്പും ബാങ്കോക്കിൽ ധാരണാപത്രം ഒപ്പുവെച്ചു. ഏഷ്യയിൽ എണ്ണ സംസ്‌കരണ, ശുദ്ധീകരണ, വിപണന മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പി.ടി.ടി ഗ്രൂപ്പുമായി സൗദി അറാംകൊ ധാരണാപത്രം ഒപ്പുവെച്ചത്. ക്രൂഡ് ഓയിൽ ഇറക്കുമതി, ഇന്ധന വിപണനം, പെട്രോകെമിക്കൽസ് ഉൽപന്നങ്ങളുടെയും ദ്രവീകൃത പ്രകൃതി വാതകത്തിന്റെയും വിപണനം, നീല, ഹരിത ഹൈഡ്രജൻ ഉൽപാദനം, ക്ലീൻ എനർജി പദ്ധതികൾ, ഗ്യാസ് പര്യവേക്ഷണം, ഉൽപാദനം, വൈദ്യുതി വാഹനങ്ങളുടെ ഉൽപാദനം എന്നീ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണാപത്രത്തിലൂടെ ഇരു കമ്പനികളും ശ്രമിക്കുന്നു. 
ഏഷ്യയിൽ എണ്ണ സംസ്‌കരണ, ശുദ്ധീകരണ, വിപണന മേഖലയിൽ പ്രവർത്തനം വിപുലീകരിക്കാനും സുപ്രധാനവും അതിവേഗം വളരുന്നതുമായ നിരവധി ബിസിനസ് മേഖലകളിലെ വിതരണ ശൃംഖലകളിൽ നിന്ന് പരമാവധി നേട്ടം കൈവരിക്കാനുമുള്ള അവസരമാണ് പി.ടി.ടി ഗ്രൂപ്പും സൗദി അറാംകൊയും ഒപ്പുവെച്ച ധാരണാപത്രം നൽകുന്നതെന്ന് സെയിൽസ് കാര്യങ്ങൾക്കുള്ള സൗദി അറാംകൊ വൈസ് പ്രസിഡന്റ് ഇബ്രാഹിം അൽബൂഅയ്‌നൈൻ പറഞ്ഞു. 

 

Tags

Latest News