Sorry, you need to enable JavaScript to visit this website.

ആസിഫ് അലിയുടെ പുതിയ ചിത്രത്തില്‍ മംമ്തയോടൊപ്പം മാരുതി കാറും നായിക

ആസിഫ് അലിയും മംമ്ത മോഹന്‍ദാസും നായികാനായകന്മാരാകുന്ന മഹേഷും മാരുതിയും എന്ന ചിത്രം ഫെബ്രുവരിയില്‍ ചിത്രീകരണമാരംഭിക്കുന്നു. സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.  മണിയന്‍പിള്ള രാജുവാണ് നിര്‍മാതാവ്.

മമ്മൂട്ടി നായകനായി അഭിനയിച്ച 'ഒരു കുട്ടനാടന്‍ ബ്ലോഗിന്' ശേഷം സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത 'കഥ തുടരുന്നു' എന്ന ചിത്രത്തിന് ശേഷം ഏറെ നാളുകള്‍ക്ക് ശേഷം ആസിഫ് അലിയും മംമ്താ മോഹന്‍ദാസും ജോഡികളാകുന്നത്.

ഒരു ത്രികോണ പ്രണയമാണ് ഈ ചിത്രം പറയുന്നത്. മഹേഷ് എന്ന തികച്ചും സാധാരണക്കാരനായ ഒരു യുവാവിന് രണ്ടു പ്രണയമാണുണ്ടാകുന്നു. ഒന്ന് ഒരു മാരുതി കാറിനോടും മറ്റൊന്ന് ഗൗരി എന്ന പെണ്‍കുട്ടിയോടുമാണ്.

1983 ല്‍ ദല്‍ഹിയില്‍ ജോലി ചെയ്തിരുന്ന മഹേഷിന്റെ അച്ഛന്‍ പന്മനാഭന്‍ ഒട്ടും ഗതാഗത യോഗ്യമല്ലാത്ത ചെറുതോണിത്തുരുത്ത് എന്ന തന്റെ നാട്ടില്‍ സുന്ദരിയെന്ന് വിശേഷിപ്പിക്കാവുന്ന ഒരു മാരുതിക്കാറുമായി എത്തുന്നു. അച്ഛന്‍ കൊണ്ടുവന്ന മാരുതിക്കാറുമായുള്ള മഹേഷിന്റെ പ്രണയമാണ് ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കുന്നത്.

ഇതിനോടൊപ്പം ഗൗരി എന്ന ഒരു പെണ്‍കുട്ടിയും അവന്റെ ജീവിതത്തിന് നിറപ്പകിട്ടേകി. അങ്ങനെ മഹേഷിന് രണ്ടു പ്രണയം ഉണ്ടാവുന്നു.

1983 ല്‍ ഇന്ദിരാഗാന്ധി അവതരിപ്പിച്ച മാരുതി കാര്‍ ഷോറൂമില്‍ നിന്ന് ഇറക്കിയ അതേ കണ്ടീഷനിലും രൂപത്തിലുമൊക്കെ ഒരു മാറ്റവുമില്ലാതെ തന്നെയാണ് ഈ ചിത്രത്തിനു വേണ്ടി ഉപയോഗിക്കുന്നത്. അതിനായി മാരുതിക്കമ്പനി അതു പുതുക്കിപ്പണിയുവാന്‍ ഏറെ സഹായിച്ചു.

 

 

Latest News