Sorry, you need to enable JavaScript to visit this website.

കോവിഡ് രൂക്ഷത: രാജ്യങ്ങളുടെ പട്ടിക പരിഷ്‌കരിച്ച് ഖത്തർ

ദോഹ- കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ലോക രാജ്യങ്ങളുടെ ലിസ്റ്റ് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം പരിഷ്‌കരിച്ചു. പുതുക്കിയ ലിസ്റ്റ് അനുസരിച്ച് ഗ്രീൻ പട്ടികയിലെ രാജ്യങ്ങൾ 143 ൽ നിന്ന് 117 ആയി കുറഞ്ഞു. അതേ സമയം റെഡ് ലിസ്റ്റിലെ രാജ്യങ്ങൾ 86 ആയി മാറുകയും ചെയ്തു. 
അസാധാരണമായ റെഡ് ലിസ്റ്റ് രാജ്യങ്ങൾ ആറായി കുറഞ്ഞുവെന്നതാണ് ലിസ്റ്റിലെ പ്രധാനപ്പെട്ട മറ്റൊരു മാറ്റം. ബംഗ്ലാദേശ്, ഈജിപ്ത്, ഇന്ത്യ, നേപ്പാൾ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നിവയാണ് എക്സപ്ഷണൽ റെഡ്ലിസ്റ്റിലെ ആറ് രാജ്യങ്ങൾ.
ജനു.30 വൈകുന്നേരം ഏഴ് മണി മുതലാണ് പുതിയ ലിസ്റ്റ് പ്രാബല്യത്തിൽ വരിക.
 

Tags

Latest News