Sorry, you need to enable JavaScript to visit this website.

സ്റ്റുഡന്റ്‌സ് കേഡറ്റിൽ ഹിജാബും ഫുൾ സ്ലീവും അനുവദിക്കില്ല-കേരള സർക്കാർ

തിരുവനന്തപുരം- കേരളത്തിൽ സ്റ്റുഡന്റ്‌സ് കേഡറ്റിൽ ഹിജാബും ഫുൾ സ്ലീവ് ഷർട്ടും അനുവദിക്കില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. യൂണിഫോമിനൊപ്പം ഇത് അനുവദിക്കുന്നത് മതേതര സ്വഭാവം തകർക്കുമെന്നും സർക്കാർ അറിയിച്ചു. ഹിജാബും ഫുൾ സ്ലീവും അനുവദിക്കണം എന്നാവശ്യപ്പെട്ട് ഒരു പെൺകുട്ടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ കേസിൽ സർക്കാറിന്റെ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു.
 

Latest News