Sorry, you need to enable JavaScript to visit this website.

ഹൂത്തി ഭീകരാക്രമണം: വീഡിയോ  ഷെയർ ചെയ്തവരെ ചോദ്യം ചെയ്തു 

അബുദാബി- യു.എ.ഇ തലസ്ഥാന നഗരിയിൽ ഹൂത്തി ഭീകരർ നടത്തിയ ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച നിരവധി പേരെ അബുദാബി പോലീസ് ചോദ്യം ചെയ്തു. ദൃശ്യങ്ങൾ പങ്കുവെച്ച നിരവധി പേർക്ക് പോലീസ് സമൻസ് അയക്കുകയും ഹാജരാകാൻ ആവശ്യപ്പെടുകയുമായിരുന്നു. 
'അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിടാനുള്ള ഹൂത്തികളുടെ ശ്രമങ്ങളെ വ്യോമ പ്രതിരോധം തടസ്സപ്പെടുത്തുന്ന' വീഡിയോകൾ പകർത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജൻസി വാം പറഞ്ഞു. പൗരന്മാരിൽ ഭീതിജനിപ്പിക്കുന്നതും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതുമായ ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്നും അറ്റോർണി ജനറൽ ഡോ. ഹമദ് അൽശംസി പൊതുജനങ്ങളോട് അഭ്യർഥിച്ചു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ജനങ്ങളിൽ ഭീതിവളർത്തുന്നത് രാജ്യത്തിന്റെ സുപ്രധാന സൈനിക സൗകര്യങ്ങളെയും ദേശീയ സുരക്ഷയെയും അപായപ്പെടുത്താൻ കാരണമാകുന്ന കുറ്റകൃത്യങ്ങളാണ്. അതിനാൽ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Tags

Latest News