Sorry, you need to enable JavaScript to visit this website.

ഖത്തറിലെ ഇന്ത്യൻ സമൂഹം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ദോഹ- ഇന്ത്യയുടെ 73-ാമത് റിപ്പബ്ലിക് ദിനം ഖത്തറിലെ ഇന്ത്യൻ സമൂഹം സമുചിതമായി ആഘോഷിച്ചു. കണിശമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആഘോഷ പരിപാടികൾ. രാവിലെ 6.45 ന് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ദീപക് മിത്തൽ പതാക ഉയർത്തി രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ സന്ദേശം വായിച്ചു. വാക്സിനേഷൻ പൂർത്തീകരിച്ച, ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കൊക്കെ സാമൂഹിക അകലം പാലിച്ച് ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ അവസരമൊരുക്കിയിരുന്നു. എംബസിയുടെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതുജനങ്ങൾക്ക് ഓൺലൈനിൽ പരിപാടി വീക്ഷിക്കുവാനും സൗകര്യമൊരുക്കിയിരുന്നു. ദേശ ഭക്തിഗാനങ്ങൾ പരിപാടിയെ വർണാഭമാക്കി.

വിവിധ ഇന്ത്യൻ സ്‌കൂളുകളും റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ച് രാജ്യസ്നേഹവും പൗരബോധവും വിളംബരം ചെയ്തു.

Tags

Latest News