Sorry, you need to enable JavaScript to visit this website.

വിമാനത്തിന്റെ വീലുകള്‍ക്കിടയില്‍ മണിക്കൂറുകള്‍ യാത്ര ചെയ്തു, ജീവനോടെ കണ്ടെത്തി

ആംസ്റ്റര്‍ഡാം- ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ വിമാനത്തിന്റെ വീല്‍ സെക്ഷനില്‍ ജീവനോടെ ഒരാളെ കണ്ടെത്തിയതായി ഡച്ച് പോലീസ് അറിയിച്ചു.

ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള ഫ്‌ളൈറ്റുകള്‍ക്ക് ഏകദേശം 11 മണിക്കൂര്‍ എടുക്കും, കെനിയയിലെ നെയ്റോബിയില്‍ കാര്‍ഗോ വിമാനം നിര്‍ത്തിയിരുന്നു.
ഉയര്‍ന്ന ഉയരങ്ങളിലെ തണുപ്പും കുറഞ്ഞ ഓക്‌സിജനും കാരണം ദീര്‍ഘദൂര വിമാനങ്ങളില്‍ ഇത്തരക്കാര്‍ അതിജീവിക്കുന്നത് വളരെ അസാധാരണമാണ്.
ഇയാളുടെ പ്രായവും പൗരത്വവും ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പറയുന്നു.    
'വിമാനത്തിന്റെ വീല്‍ ഭാഗത്ത് ഇയാളെ ജീവനോടെ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  റോയല്‍ ഡച്ച് മിലിട്ടറി പോലീസ് വക്താവ് ജോവാന ഹെല്‍മണ്ട്‌സ് എഎഫ്പിയോട് പറഞ്ഞു.

ആ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നത് വളരെ അത്ഭുതകരമാണെന്നും അവര്‍ പറഞ്ഞു.

 

Latest News