Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയോട് ചേര്‍ന്ന് 25 വര്‍ഷം പാഴാക്കി, രൂക്ഷ വിമര്‍ശവുമായി ഉദ്ധവ് താക്കറെ

മുംബൈ- കഴിഞ്ഞ വര്‍ഷം നവംബറില്‍ നട്ടെല്ല് ശസ്ത്രക്രിയ നടത്തിയ ശേഷം ആദ്യമായി പൊതുരംഗത്ത് പ്രത്യക്ഷപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെ, ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ചു. ബി.ജെ.പിയുമായുള്ള രാഷ്ട്രീയ സഖ്യം കാരണം  ശിവസേന 25 വര്‍ഷം പാഴാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

ശിവസേന സ്ഥാപകന്‍ ബാലാസാഹേബ് താക്കറെയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് തന്റെ പാര്‍ട്ടി അണികളെ അഭിസംബോധന ചെയ്ത മുഖ്യമന്ത്രി, സഖ്യകക്ഷികളായ എന്‍.സി.പിയുടെയും കോണ്‍ഗ്രസിന്റെയും മാതൃക പിന്‍പറ്റി പ്രാദേശിക തലത്തില്‍ സഹകരണ മേഖലയില്‍ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്താന്‍ പാര്‍ട്ടി അണികളോട് നിര്‍ദ്ദേശിച്ചു.

ശസ്ത്രക്രിയക്ക് ശേഷം ഓഫീസില്‍ ഹാജരാകാതിരുന്ന തന്നെ നിരന്തരം ആക്രമിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയെ (ബിജെപി) പരാമര്‍ശിച്ച് താക്കറെ പറഞ്ഞു: 'ഉടന്‍ തന്നെ, ഞാന്‍ പുറത്തിറങ്ങി മഹാരാഷ്ട്രയില്‍ പര്യടനം നടത്തും. എന്റെ ആരോഗ്യത്തില്‍ വിഷമിക്കുന്ന എതിരാളികളോട് ഞാന്‍ കാവിയുടെ ശക്തി കാണിക്കും. കെയര്‍ടേക്കര്‍ ഗവണ്‍മെന്റ് ഉള്ളതുപോലെ, അവര്‍ കെയര്‍ടേക്കര്‍ പ്രതിപക്ഷമാണ്, അവര്‍ സ്വയം നശിപ്പിക്കുമെന്നും താക്കറെ പറഞ്ഞു.

 

Latest News