Sorry, you need to enable JavaScript to visit this website.

പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ: വളർച്ചയിൽ മുന്നിൽ നജ്‌റാനും അൽബാഹയും

റിയാദ്- സൗദിയിൽ ബാങ്കുകൾക്കു കീഴിൽ വ്യാപാര സ്ഥാപനങ്ങളിൽ സ്ഥാപിച്ച പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിലുള്ള വളർച്ചയിൽ നവംബറിൽ പ്രധാന നഗരങ്ങളായ ജിദ്ദ, റിയാദ്, ദമാം എന്നിവയെ നജ്‌റാനും അൽബാഹയും കവച്ചുവെച്ചതായി സൗദി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സൗദിയിലെ 180 ഓളം നഗരങ്ങളിലും ഗ്രാമങ്ങളിലുമായി പത്തു ലക്ഷത്തിലേറെ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുണ്ട്. 2020 നവംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ നജ്‌റാനിൽ 57.14 ശതമാനവും അൽബാഹയിൽ 53.52 ശതമാനവും വളർച്ച രേഖപ്പെടുത്തി. പ്രധാന നഗരങ്ങളിൽ രേഖപ്പെടുത്തിയ വളർച്ച 36 മുതൽ 39 ശതമാനം വരെയാണ്. 
നവംബർ അവസാനത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 9,68,680 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളാണുള്ളത്. 2020 നവംബറിൽ ഇത് 6,93,306 ആയിരുന്നു. പോയന്റ് ഓഫ് ഉപകരണങ്ങളുടെ എണ്ണത്തിൽ 39.72 ശതമാനം വാർഷിക വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബർ വരെയുള്ള കാലത്ത് പുതുതായി 2,75,374 പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളാണ് സ്ഥാപിച്ചത്. 2020 അവസാനത്തിൽ രാജ്യത്ത് 7,21,000 ലേറെ ഉപകരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വർഷാവസാനത്തോടെ പോയന്റ് ഓഫ് ഉപകരണങ്ങളുടെ എണ്ണം പത്തു ലക്ഷം കവിഞ്ഞു. 
ഉപകരണങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷം 40 ശതമാനം വളർച്ച രേഖപ്പെടുത്തി. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്ന ഇടപാടുകളുടെ എണ്ണത്തിൽ കഴിഞ്ഞ കൊല്ലം 80 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 500 കോടിയിലേറെ ഇടപാടുകളാണ് ഉപകരണങ്ങൾ വഴി നടന്നത്. 2020 ൽ 280 കോടി ഇടപാടുകളാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നത്. 
ഏറ്റവും കൂടുതൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുള്ളത് റിയാദിലാണ്. ഇവിടെ 2,82,758 ഉപകരണങ്ങളുണ്ട്. 2020 നവംബറിൽ 2,03,435 ഉപകരണങ്ങളാണ് റിയാദ് പ്രവിശ്യയിലുണ്ടായത്. റിയാദിൽ 38.9 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ജിദ്ദയിൽ ഒരു വർഷത്തിനിടെ ഉപകരണങ്ങളുടെ എണ്ണം 1,06,734 ൽ നിന്ന് 1,48,008 ആയി ഉയർന്നു. ജിദ്ദയിൽ രേഖപ്പെടുത്തിയ വളർച്ച 38.6 ശതമാനമാണ്. ദമാമിൽ 36,718 ൽ നിന്ന് 49,888 ആയും അബഹയിൽ 9,124 ൽ നിന്ന് 13,038 ആയും ജിസാനിൽ 8,135 ൽ നിന്ന് 11,537 ആയും മക്കയിൽ 27,232 ൽ നിന്ന് 37,516 ആയും ഹായിലിൽ 14,563 ൽ നിന്ന് 20,293 ആയും അറാറിൽ 4,206 ൽ നിന്ന് 6,351 ആയും സകാക്കയിൽ 4,636 ൽ നിന്ന് 6,813 ആയും തബൂക്കിൽ 13,385 ൽ നിന്ന് 18,758 ആയും ബുറൈദയിൽ 17,417 ൽ നിന്ന് 23,115 ആയും മദീനയിൽ 27,180 ൽ നിന്ന് 37,019 ആയും പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണം ഇക്കായലളവിൽ വർധിച്ചു. 
ദമാമിൽ 36.2 ഉം അബഹയിൽ 30.7 ഉം ജിസാനിൽ 38.5 ഉം മക്കയിൽ 37.4 ഉം ഹായിലിൽ 43 ഉം അറാറിൽ 50 ഉം സകാക്കയിൽ 47.7 ഉം തബൂക്കിൽ 38.4 ഉം ബുറൈദയിൽ 35.3 ഉം മദീനയിൽ 37.2 ഉം ശതമാനം വളർച്ചയാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ രേഖപ്പെടുത്തിയത്. ഏറ്റവും വലിയ വളർച്ച രേഖപ്പെടുത്തിയ നജ്‌റാനിൽ ഇക്കാലയളവിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണം 7,797 ൽ നിന്ന് 11,728 ആയും അൽബാഹയിൽ 3,055 ൽ നിന്ന് 4,690 ആയും ഉയർന്നതായി സെൻട്രൽ ബാങ്ക് അറിയിച്ചു. 

Tags

Latest News