Sorry, you need to enable JavaScript to visit this website.

ബെന്‍സീമ പെനാല്‍ട്ടി തുലച്ചു, റയല്‍ ജയം കൈവിട്ടു

മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ രണ്ട് പെനാല്‍ട്ടികള്‍ ലഭിച്ചിട്ടും റയല്‍ മഡ്രീഡിന് തോല്‍വി. എല്‍ചെയോട് അവര്‍ അവസാന വേളയിലെ ഇരട്ട ഗോളില്‍ 2-2 സമനില നേടി. ആദ്യ പകുതിയില്‍ കിട്ടിയ പെനാല്‍ട്ടി കരീം ബെന്‍സീമ പാഴാക്കി. പിന്നീട് ഇരുപകുതികളിലായി ലുകാസ് ബോയെയും പെരെ മില്ലയും എല്‍ചെക്ക് രണ്ടു ഗോള്‍ ലീഡ് സമ്മാനിച്ചു. എണ്‍പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ലൂക മോദ്‌റിച്ചാണ് റയലിന്റെ ആദ്യ ഗോള്‍ നേടിയത്. ഇഞ്ചുറി ടൈമില്‍ എഡര്‍ മിലിറ്റാവൊ സമനില ഗോള്‍ സ്‌കോര്‍ ചെയ്തു.
ഇഞ്ചുറി ടൈമിലെ ഇരട്ട ഗോളില്‍ അത്‌ലറ്റിക്കൊ മഡ്രീഡ് 3-2 ന് വലന്‍സിയയെ തോല്‍പിച്ചു. 44ാം മിനിറ്റ് മുതല്‍ ഏതാണ്ട് അവസാനം വരെ വലന്‍സിയ ലീഡ് ചെയ്യുകയായിരുന്നു. 
 

Latest News