Sorry, you need to enable JavaScript to visit this website.

അനീതി കണ്ടാല്‍ അടിച്ചിടും; സി.ആര്‍. മഹേഷ് അഭിനയിച്ച സിനിമ ഉടന്‍ റിലീസാകും

കൊല്ലം- ജില്ലയിലെ കോണ്‍ഗ്രസ് യുവ എം.എല്‍.എ സി.ആര്‍.മഹേഷ് സിനിമയില്‍ സജീവമാകുന്നു. അനില്‍ വി.നാഗേന്ദ്രന്‍ സംവിധാനം ചെയ്ത 'തീ' എന്ന സിനിമയിലാണ് മഹേഷ്  പ്രധാന റോളിലെത്തുന്നത്.

സമകാലിക സംഭവങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയില്‍ അനീതിക്കെതിരേ പോരാടുന്ന ഒരുകൂട്ടം യുവാക്കളുടെ നേതാവായാണ് സി.ആര്‍. മഹേഷ് എത്തുന്നത്. ബൈക്കിലെത്തി വില്ലന്‍മാരെ അടിച്ചിടുന്ന കഥാപാത്രം. തൊടിയൂരിലും സമീപ സ്ഥലങ്ങളിലുമായിട്ടായിരുന്നു ചിത്രീകരണം. സിനിമയുടെ ടീസറും ഗാനങ്ങളും പുറത്തിറങ്ങിക്കഴിഞ്ഞു. ചിത്രം ഉടന്‍ പ്രദര്‍ശനത്തിനെത്തും.

സിനിമയില്‍ തുടക്കക്കാരനാണെങ്കിലും മികച്ച അഭിനയമാണ് സി.ആര്‍. മഹേഷ് കാഴ്ചവെച്ചതെന്ന് സംവിധായകന്‍ പറയുന്നു. സ്‌കൂളില്‍ പഠിച്ചിരുന്ന കാലത്ത് സി.ആര്‍. മഹേഷ് നാടകങ്ങളെഴുതി അഭിനയിച്ചിട്ടുണ്ട്. പിന്നീട് പൊതുപ്രവര്‍ത്തനത്തില്‍ സജീവമായതോടെ അഭിനയവഴി വിട്ടു. സി.ആര്‍.മഹേഷിന്റെ സഹോദരന്‍ അന്തരിച്ച സി.ആര്‍.മനോജ് അറിയപ്പെടുന്ന നാടകരചയിതാവും അഭിനേതാവുമായിരുന്നു.
അടുത്തകാലത്തായി സി.ആര്‍. മഹേഷ് തായമ്പകയിലും അരങ്ങേറ്റം കുറിച്ചിരുന്നു.

 

Latest News