Sorry, you need to enable JavaScript to visit this website.

യു.എസ് നടി റെജീന കിങ്ങിന്റെ മകന്‍ ജീവനൊടുക്കി

ലോസ് ആഞ്ചലസ്- യു.എസ് നടിയും സംവിധായികയുമായ റെജീന കിങ്ങിന്റെ മകന്‍ ഇയാന്‍ അലക്സാണ്ടര്‍ ജൂനിയര്‍ ജീവനൊടുക്കി. 26 ാം പിറന്നാള്‍ ദിനത്തിലാണ് ഇയാന്‍ ആത്മഹത്യ ചെയ്തത്. റെജീന കിങ്ങിന്റെ ഏക മകനാണ്.

എന്റെ കുടുംബം ഇയാന്റെ മരണത്തിന്റെ ഞെട്ടലിലാണ്. മറ്റുള്ളവരുടെ സന്തോഷത്തെ കരുതി ജീവിക്കുന്ന പ്രകാശമായിരുന്നു അവന്‍. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം- റെജീന കിംഗ് വ്യക്തമാക്കി.

ഇയാന്‍ അലക്സാണ്ടര്‍ സീനിയറില്‍ റെജീന്ക്ക് ജനിച്ച മകനാണ് ഇയാന്‍ അലക്സാണ്ടര്‍ ജൂനിയര്‍. 1997 ലായിരുന്നു ഇവരുടെ വിവാഹം. 2007 ല്‍ ഇവര്‍ വിവാഹമോചിതരായി. റെജീനയുടെ സംരക്ഷണത്തിലാണ് മകന്‍ വളര്‍ന്നത്.

 

Latest News