Sorry, you need to enable JavaScript to visit this website.

ദർഇയ്യ ആർട്ട് ബിനാലെയിൽ പ്രാദേശിക ആർട്ട് ഇക്കോസിസ്റ്റം ഫോറം ആരംഭിച്ചു

റിയാദ്- വിവിധ സാംസ്‌കാരിക സമൂഹങ്ങൾക്കിടയിൽ അറിവിന്റെയും ആശയവിനിമയത്തിന്റെയും പാലങ്ങൾ നിർമിക്കുക എന്ന ലക്ഷ്യത്തോടെ ദർഇയ്യ ആർട്ട് ബിനാലെയിൽ ദ്വിദിന പ്രാദേശിക ആർട്ട് ഇക്കോസിസ്റ്റം ഫോറത്തിന് തുടക്കമായി. വനിതകൾ മുഖ്യസംഘാടകരും പ്രഭാഷകരുമായി നടക്കുന്ന പരിപാടിയിൽ കലാസാംസ്‌കാരിക രംഗത്തെ വിദഗ്ധരും പ്രമുഖരും പങ്കെടുക്കും. 
സൗദി അറേബ്യൻ കലാസംസ്‌കാരത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ രൂപപ്പെടുത്തുന്നതിൽ തൽപരരായ പ്രയോജകരുടെയും നിക്ഷേപകരുടെയും ശ്രദ്ധ ആകർഷിക്കുന്നതിനാണ് ദർഇയ്യയുടെ വ്യാവസായിക നഗരിയായ ജാക്സിൽ രണ്ടു ദിവസം നീളുന്ന പരിപാടി സംഘടിപ്പിക്കുന്നത്. 
സൗദി കലകളുടെ വികാസത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും സംരംഭങ്ങൾക്കും വെളിച്ചം നൽകുന്നതിനും കലാ സാംസ്‌കാരിക മേഖലയിൽ ദീർഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാടുകൾ ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. 
ദർഇയ്യ ബിനാലെ ഫൗണ്ടേഷൻ സി.ഇ.ഒ ആയത് അൽബക്‌റി, വിഷ്വൽ ആർട്‌സ് കമ്മീഷൻ സി.ഇ.ഒ ദിനാ അമീൻ, കിംഗ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചർ മ്യൂസിയം ഡയറക്ടർ ഫറഹ് അബുശുലൈഹ്, അൽഉല റോയൽ കമ്മീഷൻ ഫോർ ക്രിയേറ്റീവ് പ്ലാനിംഗ് ഡയറക്ടർ നൂറാ അൽദബൽ, റിയാദ് റോയൽ കമ്മീഷനിലെ സാംസ്‌കാരിക വിഭാഗം ഓഫീസർ ഇലരിയ ബൊണകോസ, സൗദി വിഷൻ 2030 ന്റെ ഭാഗമായ അമാലയുടെ ഇന്നൊവേഷൻ ഡയറക്ടർ നവിദ് നിക്നജാദ്, മിസ്‌ക് ആർട്ട് ഇൻസ്റ്റിറ്റിയൂട്ട് സി.ഇ.ഒ റീം അൽസുൽത്താൻ, ആർട്ട് ജമീൽ ഡയറക്ടർ അന്റോണിയ കാർവർ എന്നിവർ എന്നിവരാണ് പരിപാടിയിലെ മുഖ്യ പ്രഭാഷകർ. 
കഴിഞ്ഞ ഡിസംബർ 11 ന് ഔദ്യോഗികമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുത്ത ബിനാലെ 2023 മാർച്ച് 11 വരെ നീണ്ടുനിൽക്കും. 
 

Tags

Latest News