Sorry, you need to enable JavaScript to visit this website.

വാഹനാപകടം തുണയായി; മക്കയിൽ  അടച്ചിട്ട റോഡ് തുറന്നു

മക്ക അൽഖദ്‌റായിലെ റോഡിലെ കോൺക്രീറ്റ് സ്ലാബുകൾ വാഹനമിടിച്ചതിനെ തുടർന്ന് സ്ഥാനം തെറ്റിയപ്പോൾ. 

മക്ക- വർഷങ്ങളായി ട്രാഫിക് വിഭാഗം അടച്ച റോഡിൽ വാഹനാപകടത്തെ തുടർന്ന് സ്വമേധയാ ഗതാഗതം ആരംഭിച്ചു. മക്കയിലെ അൽഖദ്‌റാ പ്ലാനിംഗിലെ റോഡ് നിരന്തരമായ അപകടങ്ങളെ തുടർന്ന് കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിച്ച് ട്രാഫിക് വിഭാഗം അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം നിയന്ത്രണംവിട്ട ഒരു വാഹനമിടിച്ച് ഈ സ്ലാബുകൾ സ്ഥാനം തെറ്റി റോഡിലെ തടസ്സം നീങ്ങുകയായിരുന്നു. ഇതേ തുടർന്നാണ് പൊതുജനങ്ങൾ റോഡിൽ വാഹനമോടിച്ചു തുടങ്ങിയത്.   

 

Tags

Latest News