Sorry, you need to enable JavaScript to visit this website.

വിജയഹ്ലാദത്തോടെ  ന്യൂകാസില്‍ സൗദിയിലേക്ക്

ലണ്ടന്‍ - ഈ സീസണിലെ രണ്ടാമത്തെ വിജയം നേടി ന്യൂകാസില്‍ യുനൈറ്റഡ്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ലീഡ്‌സിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ന്യൂകാസില്‍ തോല്‍പിച്ചു. ഇതോടെ ടീം പതിനെട്ടാം സ്ഥാനത്തേക്കുയര്‍ന്നു. തരംതാഴ്ത്തല്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയുയര്‍ന്നു. എഴുപത്തഞ്ചാം മിനിറ്റില്‍ ജോന്യൊ ഷെല്‍വിയാണ് ഏക ഗോളടിച്ചത്. 
സൗദി ഉടമസ്ഥതയിലുള്ള ക്ലബ് മത്സരത്തിനു ശേഷം സൗദിയിലേക്ക് തിരിക്കും. സൗദിയില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ന്യൂകാസിലിന്റെ 80 ശതമാനം ഓഹരി സൗദി അറേബ്യയുടെ പ'ിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഒക്ടോബറില്‍ ഏറ്റെടുത്തിരുന്നു. 
സൗദിയിലേക്കുള്ള യാത്രയും പരിശീലന സൗകര്യങ്ങളുമെല്ലാം ടോപ് ക്ലാസാണെന്ന് കോച്ച് എഡ്ഡി ഹോവെ അറിയിച്ചു. ജനുവരിയില്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ രണ്ട് കളിക്കാരെ അവര്‍ ടീമിലേക്ക് കൊണ്ടുവിട്ടുണ്ട്. അത്‌ലറ്റിക്കൊ മഡ്രീഡില്‍ നിന്ന് ഇംഗ്ലണ്ട് ഡിഫന്റര്‍ കീരന്‍ ട്രിപ്പിയറെയും ബേണ്‍ലിയില്‍ നിന്ന് ന്യൂസിലാന്റുകാരന്‍ സ്‌ട്രൈക്കര്‍ ക്രിസ് വുഡിനെയും. ട്രാന്‍സ്ഫര്‍ ജാലകമടക്കും മുമ്പ് കൂടുതല്‍ കളിക്കാരെ ടീമിലെത്തിക്കാന്‍ തീവ്രശ്രമം നടക്കുുണ്ടെന്ന് കോച്ച് അറിയിച്ചു. 

Latest News