Sorry, you need to enable JavaScript to visit this website.

400 പിന്നിട്ട് ഇന്ത്യ, ധവാന്റെ റെക്കോര്‍ഡും പമ്പ കടന്നു

കിഗ്സ്റ്റണ്‍ - അണ്ടര്‍-19 ലോകകപ്പ് ക്രിക്കറ്റില്‍ ഉഗാണ്ടക്കെതിരെ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 405 റണ്‍സെടുത്തു. കോവിഡ് ബാധിച്ച് ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമുള്‍പ്പെടെ നിരവധി കളിക്കാര്‍ വിട്ടുനില്‍ക്കുകയാണെങ്കിലും അതൊന്നും ടീമിനെ ബാധിച്ചില്ല. ഓപണര്‍ അന്‍ഗ്രിഷ് രഘുവന്‍ഷി 144 റണ്‍സെടുത്തു. രാജ് ബാവ 162 റണ്‍സുമായി പുറത്താവാതെ നിന്നു. അണ്ടര്‍-19 ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സെടുത്ത ഇന്ത്യന്‍ താരമായി ബാവ. 2004 ല്‍ പുറത്താവാതെ 155 റണ്‍സടിച്ച ശിഖര്‍ ധവാന്റെ റെക്കോര്‍ഡാണ് മറികടന്നത്. 
108 പന്തില്‍ എട്ട് സിക്‌സറും 14 ബൗണ്ടറിയുമായാണ് രാജ് ബാവ കുതിച്ചത്. ബംഗ്ലാദേശിനെതിരെയായിരുന്നു ശിഖറിന്റെ കൊടുങ്കാറ്റ് ഇന്നിംഗ്‌സ്. ശിഖറും ബാവയും കഴിഞ്ഞാല്‍ ലോകകപ്പിലെ ഉയര്‍ന്ന ഇന്ത്യന്‍ സ്‌കോര്‍ അന്‍ഗ്രീഷിന്റേതാണ്.
 

Latest News