Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍: വിലയേറിയ താരത്തെ അറിയാം

മുംബൈ - പുതിയ ഫ്രാഞ്ചൈസിയായ ലഖ്‌നോയുമായി 17 കോടി രൂപയുടെ കരാറിലെത്തിയതോടെ ഇന്ത്യന്‍ ഓപണര്‍ കെ.എല്‍ രാഹുല്‍ ഐ.പി.എല്ലിലെ വിലയേറിയ കളിക്കാരനെന്ന റെക്കോര്‍ഡിനൊപ്പമെത്തി. 2018 ല്‍ വിരാട് കോലിക്ക് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും 17 കോടി രൂപ നല്‍കിയിരുന്നു. ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഇന്ത്യന്‍ ലെഗ്‌സ്പിന്നര്‍ രവി ബിഷ്‌ണോയി എന്നിവരെയും ലഖ്‌നൊ ടീമിലെടുത്തിട്ടുണ്ട്. 
ഹാര്‍ദിക് പാണ്ഡ്യയാണ് മറ്റൊരു പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദിന്റെ നായകന്‍. റാഷിദ് ഖാനും ശുഭ്മാന്‍ ഗില്ലുമാണ് അവര്‍ തെരഞ്ഞെടുത്ത മറ്റു കളിക്കാര്‍. ഹാര്‍ദിക്കിനും റാഷിദിനും അഹമ്മദാബാദ് 15 കോടി രൂപ വീതം നല്‍കും. 

Latest News