Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ ലേലത്തിന് വീണ്ടും ശ്രീശാന്ത്

ന്യൂദല്‍ഹി - ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്, അവരുടെ പെയ്‌സ്ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍, വെസ്റ്റിന്‍ഡീസിന്റെ 'യൂനിവേഴ്‌സല്‍ ബോസ്' ക്രിസ് ഗയ്ല്‍ തുടങ്ങിയ മുന്‍നിര കളിക്കാര്‍ ഇത്തവണ ഐ.പി.എല്‍ ലേലത്തിന് ഇല്ലെന്ന് സൂചന. ഫെബ്രുവരി 12, 13 തിയ്യതികളില്‍ ബംഗളൂരുവിലാണ് മെഗാ ലേലം. കഴിഞ്ഞ തവണ പേരു നല്‍കിയിട്ടും ഒരു ടീമും പരിഗണിക്കാതിരുന്ന മലയാളി പെയ്‌സര്‍ ശ്രീശാന്ത് ഇത്തവണയും മുന്നോട്ടുവന്നിട്ടുണ്ട്. 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള കളിക്കാരനായാണ് ശ്രീശാന്തിനെ 1214 താരങ്ങളുള്ള പ്രാഥമിക ലിസ്റ്റില്‍ ഉള്‍പെടുത്തിയത്. ഈ ലിസ്റ്റില്‍ നിന്ന് ഫ്രാഞ്ചൈസികള്‍ക്ക് താല്‍പര്യമുള്ള കളിക്കാരെ ഉള്‍പെടുത്തിയാണ് അന്തിമ ലേലപ്പട്ടിക തയാറാക്കുക. 18 രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ പ്രാഥമിക പട്ടികയിലുണ്ട്. 
മൊത്തം പേര് നല്‍കിയ 1214 കളിക്കാരില്‍ 270 പേര്‍ ഇന്റര്‍നാഷനല്‍ കളിക്കാരാണ്. അസോസിയേറ്റ് ടീമുകളില്‍നിന്ന് 41 പേരുണ്ട്. ലേലത്തിന് മുമ്പ് നിലവിലെ ഫ്രാഞ്ചൈസികള്‍ക്ക് നാല് കളിക്കാരെ നിലനിര്‍ത്താന്‍ അവസരം നല്‍കിയിരുന്നു. പുതിയ രണ്് ഫ്രാഞ്ചൈസികള്‍ക്ക് മൂന്നു വീതം കളിക്കാരുമായി ധാരണയിലെത്താനും അവസരം നല്‍കി. ലഖ്‌നൊ കെ.എല്‍ രാഹുലിനെയും 

 

Latest News