Sorry, you need to enable JavaScript to visit this website.

ഐ.പി.എല്‍ തിയ്യതിയായി, ദക്ഷിണാഫ്രിക്ക റിസര്‍വ് വേദി

മുംബൈ - പുതിയ രണ്ട് ഫ്രാഞ്ചൈസികളുള്‍പ്പെടെ 10 ടീമുകളുമായി ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണ്‍ മാര്‍ച്ച് 27 ന് ആരംഭിക്കും. എല്ലാ കളികളും മുംബൈയില്‍ നടത്തുന്നതിനെക്കുറിച്ചാണ് ബി.സി.സി.ഐ ആലോചിക്കുന്നത്. കോവിഡ് സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ രണ്ടാം വേദിയായി അഹമ്മദാബാദിനെയും ഉള്‍പെടുത്തും. എന്നാല്‍ ഇന്ത്യയില്‍ കോവിഡ് രൂക്ഷമാവുകയാണെങ്കില്‍ യു.എ.ഇയിലോ ദക്ഷിണാഫ്രിക്കയിലോ ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതി. ഫെബ്രുവരി 20 നകം വേദി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. മെയ് അവസാനം വരെ ടൂര്‍ണമെന്റ് നീണ്ടുനില്‍ക്കും. മൊത്തം 74 മത്സരങ്ങളുണ്ടാവും. മുംബൈയില്‍ മാത്രമായി 74 കളികള്‍ നടത്താനാവുമോയെന്നതും പരിശോധിക്കുന്നുണ്ട്. 
2021 ല്‍ ഓരോ വേദിയില്‍ നിശ്ചിത എണ്ണം മത്സരങ്ങള്‍ കളിച്ചാണ് ഇന്ത്യയില്‍ ടൂര്‍ണമെന്റ് തുടങ്ങിയത്. എന്നാല്‍ യാത്രക്കിടയില്‍ കോവിഡ് പടര്‍ന്നു. ടൂര്‍ണമെന്റ് നീട്ടിവെക്കുകയും മാസങ്ങള്‍ക്കു ശേഷം യു.എ.ഇയിലേക്ക് മാറ്റേണ്ടി വരികയും ചെയ്തു. അതു പരിഗണിച്ചാണ് നിരവധി ഗ്രൗണ്ടുകളുള്ള മുംബൈയില്‍ മാത്രമായി ടൂര്‍ണമെന്റ് ഒതുക്കാന്‍ ആലോചിക്കുന്നത്. 

Latest News