Sorry, you need to enable JavaScript to visit this website.

പ്രമുഖ ടീമുകളില്ലാതെ ടീം ഓഫ് ദ ഇയര്‍

ദുബായ് - ഐ.സി.സിയുടെ ട്വന്റി20 ടീം ഓഫ് ദ ഇയറിനു പിന്നാലെ വണ്‍ഡേ ടീം ഓഫ് ദ ഇയറിലും ഇന്ത്യന്‍ കളിക്കാരില്ല. ട്വന്റി20 വനിതാ ടീം ഓഫ് ദ ഇയറില്‍ സ്മൃതി മന്ദാന മാത്രമാണ് ഏക ഇന്ത്യന്‍ പ്രതിനിധി. പുരുഷ വണ്‍ഡേ ടീം ഓഫ് ദ ഇയറില്‍ ഇന്ത്യന്‍ സാന്നിധ്യമില്ല. വണ്‍ഡേ ടീം ഓഫ് ദ ഇയറില്‍ മിഥാലി രാജും ജുലാന്‍ ഗോസ്വാമിയും ഇടംപിടിച്ചു. പുരുഷന്മാരുടെ രണ്ട് നിശ്ചിത ഓവര്‍ ടീമുകളുടെയും നായകന്‍ പാക്കിസ്ഥാന്റെ ബാബര്‍ അസമാണ്. 2021 ല്‍ ഇന്ത്യ ആറ് ഏകദിനം മാത്രമാണ് കളിച്ചത്. അതില്‍തന്നെ മുന്‍നിര കളിക്കാര്‍ പങ്കെടുത്തത് മൂന്നെണ്ണത്തില്‍ മാത്രം.  
അതേസമയം ടെസ്റ്റ് ടീം ഓഫ് ദ ഇയറില്‍ മൂന്ന് ഇന്ത്യന്‍ കളിക്കാര്‍ സ്ഥാനം പിടിച്ചു. രോഹിത് ശര്‍മ, റിഷഭ് പന്ത്, ആര്‍. അശ്വിന്‍ എന്നിവര്‍. ന്യൂസിലാന്റിന്റെ കെയ്ന്‍ വില്യംസനാണ് ടെസ്റ്റ് ടീം ഓഫ് ദ ഇയര്‍ ക്യാപ്റ്റന്‍. 
വണ്‍ഡെ ടീം ഓഫ് ദ ഇയറില്‍ ഇന്ത്യക്കു പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ് ടീമിലെ കളിക്കാര്‍ക്കും സ്ഥാനമില്ല. സിംബാബ്‌വെ, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്റ് ടീമുകളിലെ കളിക്കാരെയാണ് ഉള്‍പെടുത്തിയത്. 

Latest News