Sorry, you need to enable JavaScript to visit this website.

യു.എ.ഇയിൽ 2,902 പേർക്ക് കോവിഡ്; രണ്ട് മരണം

അബുദാബി- യു.എ.ഇയിൽ ഇന്നലെ 2,902 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5,18,300 പരിശോധനകളിലാണ് പുതിയ കേസുകൾ കണ്ടെത്തിയത്. 1,285 രോഗികൾ സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. ഇന്നലെ രണ്ട് രോഗികൾ മരിച്ചിട്ടുമുണ്ട്. യു.എ.ഇയിൽ ആകെ 48,067 കോവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. രാജ്യത്ത് ആകെ 8,13,931 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതിൽ 7,63,664 പേർ രോഗമുക്തി നേടി. മൊത്തം 2,200 പേർ കോവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.  കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാനും ആരോഗ്യ വിഭാഗം നടപ്പാക്കുന്ന നിയന്ത്രണങ്ങളോട് സഹകരിക്കാനും അധികൃതർ അഭ്യർഥിച്ചു.

Tags

Latest News