Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടാമത്തെ കളിയില്‍ ഈസ്റ്റ്ബംഗാള്‍ ജയിച്ചു


ഈ സീസണിലെ ഐ.എസ്.എല്ലില്‍ ഈസ്റ്റ്ബംഗാളിന് ആദ്യ വിജയം. വാലറ്റക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ അവര്‍ 2-1 ന് എഫ്.സി ഗോവയെ തോല്‍പിച്ചു. പന്ത്രണ്ടാം റൗണ്ടിലാണ് ഈസ്റ്റ്ബംഗാള്‍ ആദ്യ വിജയം സമ്പാദിച്ചത്. ഈസ്റ്റ്ബംഗാളിനും അവസാന സ്ഥാനക്കാരായ നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനും ഒമ്പത് പോയന്റ് വീതമാണ്. 
ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളും. നവോറെം മഹേഷ് സിംഗ് 9, 42 മിനിറ്റുകളിലായി ഗോവയുടെ വല കുലുക്കി. ആല്‍ബര്‍ടൊ നൊഗേരയിലൂടെ മുപ്പത്തേഴാം മിനിറ്റില്‍ ഗോവ ഒപ്പമെത്തിയിരുന്നു. 

Latest News