Sorry, you need to enable JavaScript to visit this website.

കൗമാരക്കാരനായ പിതാവ് 'അയാം എ ഫാദർ'

തികച്ചും വ്യത്യസ്തമായൊരു പ്രമേയം അവതരിപ്പിക്കുകയാണ് അയാം എ ഫാദർ എന്ന ചിത്രത്തിൽ. 13 വയസ്സുകാരൻ അച്ഛനായി എന്ന പത്രവാർത്തയിൽ നിന്നാണ് സിനിമയുടെ കഥ ഉരുത്തുരിഞ്ഞത്. രാജുചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചനയും ക്യാമറയും സംവിധായകൻ തന്നെ.
തീവണ്ടിയിൽ ടോവിനോയുടെ കുട്ടിക്കാലം ചെയ്ത മാഹിൻ, പുതുമുഖം അക്ഷര രാജ് തുടങ്ങിയവർ ചിത്രത്തിൽ മുഖ്യ വേഷങ്ങളിൽ എത്തുന്നു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മധുസൂദനൻ, വായക്കോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. 
എഡിറ്റർ താഹിർ ഹംസ, സംഗീതം നവനീത്, പ്രൊഡക്ഷൻ കൺട്രോളർ നിസാർ മുഹമ്മദ്, കോസ്റ്റ്യും വസന്തൻ കാഞ്ഞങ്ങാട്, മേക്കപ് പിയൂഷ് പുരുഷു, ആർട്ട് വിനോദ് കുമാർ, പി.ആർ.ഒ പി.ശിവ പ്രസാദ്.

Latest News