Sorry, you need to enable JavaScript to visit this website.

കോവിഡ്; നാരദന്റെ റിലീസ് മാറ്റി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രം നാരദന്റെ റിലീസ് മാറ്റി. ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ജനുവരി 27 ന് തിയേറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. നേരത്തെ ദുൽഖർ സൽമാൻ ചിത്രം സല്യൂട്ടും റിലീസ് മാറ്റിയിരുന്നു.
മായാനദിക്ക് ശേഷം ആഷിഖും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ടൊവിനോ സിനിമയിലെത്തുന്നത്. ഷറഫുദ്ദീൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, വിജയ രാഘവൻ, ജോയ് മാത്യു, രൺജി പണിക്കർ, രഘുനാഥ് പാലേരി, ദീപൻ ശിവരാമൻ, ജയരാജ് വാര്യർ തുടങ്ങിയവർക്കു പുറമെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.
ഇന്ത്യൻ മാധ്യമ ലോകത്തെ കുറിച്ചുള്ള ചിത്രമായ നാരദന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഉണ്ണി. ആർ. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേർന്നാണ് നിർമാണം. ക്യാമറ ജാഫർ സാദിഖ്, എഡിറ്റിംഗ് സൈജു ശ്രീധരൻ, സംഗീത സംവിധാനം ഡി.ജെ. ശേഖർ മേനോൻ. 

Latest News