Sorry, you need to enable JavaScript to visit this website.

പേരിന്റെ സ്‌പെല്ലിംഗ് മാറ്റി ലെനാ

സംഖ്യാശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ തന്റെ പേരിന്റെ സ്‌പെല്ലിംഗ് പരിഷ്‌കരിച്ചിരിക്കുകയാണ് പ്രമുഖ നടി ലെന. ഇംഗ്ലീഷിൽ എഴുതുമ്പോൾ അവസാനം ഒരു എ കൂടി ചേർത്ത് Lenaa എന്നാണ് താരം പേര് പരിഷ്‌കരിച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതും.
സംഖ്യാ ശാസ്ത്രമനുസരിച്ച് പേരിൽ തമിഴിലും ഹിന്ദിയിലുമെല്ലാം നിരവധി താരങ്ങൾ പേര് പരിഷ്‌കരിച്ചിട്ടുണ്ട്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും പ്രമുഖ താരവുമായിരുന്ന ജയലളിത ഇപ്രകാരം പേര് മാറ്റിയിരുന്നു. അവസാനം ഒരു എ കൂടി ചേർത്ത് Jayalalithaa എന്നാണ് പിൽക്കാലത്ത് പേര് പരിഷ്‌കരിച്ചത്.

Latest News